നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്താത്തത് അത് കൊണ്ടാണ്; താരത്തിനെതിരെ രൂക്ഷവിമര്‍ശനുമായി സുനില്‍ ഗവാസ്‌കര്‍

  IPL 2021 | സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്താത്തത് അത് കൊണ്ടാണ്; താരത്തിനെതിരെ രൂക്ഷവിമര്‍ശനുമായി സുനില്‍ ഗവാസ്‌കര്‍

  പഞ്ചാബിനെതിരെ സെഞ്ചുറി നേടി സീസണ്‍ തുടങ്ങിയ സഞ്ജുവിന് അതിന് ശേഷം നേടാനായത് മൂന്ന് കളികളില്‍ നിന്നും 26 റണ്‍സ് മാത്രമാണ്

  sanju samson

  sanju samson

  • Share this:
   ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പത്ത് വിക്കറ്റിന്റെ സമ്പൂര്‍ണ പരാജയമാണ് രാജസ്ഥാന്‍ റോയല്‍സ് ടീം ഏറ്റുവാങ്ങിയത്. കളിയിലെ ഒരു ഘട്ടത്തില്‍ പോലും രാജസ്ഥാന് മേല്‍ക്കൈ നേടാനായിരുന്നില്ല. അവരുടെ നായകനായ സഞ്ജു സാംസണ്‍ ഈ മത്സരത്തിലും പരാജയപ്പെട്ടു. ഇന്നലെ നടന്ന കളിയില്‍ ശ്രദ്ധയോടെയാണ് സഞ്ജു കളി തുടങ്ങിയതെങ്കിലും ഒരു വലിയ സ്‌കോറിലേക്ക് തന്റെ ഇന്നിംഗ്‌സ് കൊണ്ടുപോകാന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ കളിയിലെ സെഞ്ചുറിയ്ക്ക് ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിക്കാതെ പോയ മറ്റൊരു മത്സരം കൂടിയായി ഇത്. പതിവ് പോലെ ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ഫോം നിലനിര്‍ത്താന്‍ കഴിയാതെ വലയുകയാണ് സഞ്ജു.

   ഇപ്പോഴിതാ സഞ്ജുവിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും കമാന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. 18 പന്തുകളില്‍ നിന്നായിരുന്നു സഞ്ജു ഇന്നല 21 റണ്‍സ് നേടിയത്. പഞ്ചാബിനെതിരെ സെഞ്ചുറി നേടി സീസണ്‍ തുടങ്ങിയ സഞ്ജുവിന് അതിന് ശേഷം നേടാനായത് മൂന്ന് കളികളില്‍ നിന്നും 26 റണ്‍സ് മാത്രമാണ്. ഈ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സഞ്ജുവിന്റെ പ്രകടനത്തിനെതിരെ ആരാധകരും രംഗത്ത് എത്തിയിരുന്നു.

   ''ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം ടീമിനെ വിജയിപ്പിക്കാന്‍ ക്യാപ്റ്റന്‍ മുന്നോട്ട് വരണമെന്നതാണ്. സഞ്ജു ആദ്യ കളിയില്‍ അത് ചെയ്തതാണ്. പക്ഷെ അവന്റെ പ്രശ്നം ഇതാണ്. അവന്‍ ഇന്ത്യന്‍ ടീമില്‍ എത്താത്തതിന്റെ കാരണവും ഇതാണ്. ഒരു കളിയില്‍ നന്നായി കളിച്ചാല്‍ അടുത്ത കളിയിലും അതേ പോലെ കളിക്കാന്‍ നോക്കും ഏതാണ്ട് അതേ കളിയില്‍ എന്ന പോലെ. അങ്ങനെയാണ് അവന്‍ പുറത്താകുന്നത് ''. ഗവാസ്‌കര്‍ പറഞ്ഞു.

   'സഞ്ജുവിന്റെ സ്‌കോറിംഗ് രാജസ്ഥാന് മികച്ച ടോട്ടല്‍ സ്വന്തമാക്കാനുള്ള സാധ്യതകള്‍ കൂട്ടുകയും ചെയ്യും. ക്യാപ്റ്റന്‍ അവരുടെ ടോപ്പ് ഓര്‍ഡറിലെ പ്രധാന അംഗമാണെന്ന് വിശ്വസിക്കുന്നു, പ്രത്യേകിച്ചും ഇപ്പോള്‍ ബെന്‍ സ്റ്റോക്സിനെ പോലൊരു താരത്തിന്റെ അഭാവത്തില്‍ അവര്‍ക്ക് ഒരു നിയുക്ത ഫിനിഷര്‍ എന്ന നിലയില്‍ ഒരു കളിക്കരനില്ലാത്ത സ്ഥിതിക്ക് സഞ്ജു റണ്‍സ് നേടുകയാണെങ്കില്‍ അത് രാജസ്ഥാന്റെ പ്രകടനത്തില്‍ നിര്‍ണായകമാകും.' - ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

   മുന്‍നിര തകര്‍ന്ന മത്സരത്തില്‍ ക്യാപ്റ്റനും രക്ഷനാകാതെ മടങ്ങിയതോടെ വലിയ തിരിച്ചടിയായിരുന്നു രാജസ്ഥാന്‍ മുന്നില്‍ കണ്ടത്. എന്നാല്‍ ശിവം ദൂബേയും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് മധ്യനിരയില്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ദൂബെ 32 പന്തില്‍ 46 റണ്‍സും തെവാട്ടിയ 23 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്.

   എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് പോലും നഷ്ടമക്കാതെ കളി ജയിക്കുകയായിരുന്നു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും നായകന്‍ വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറിയുമാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്. ദേവ്ദത്ത് 101 റണ്‍സും കോഹ്ലി 72 റണ്‍സുമാണ് നേടിയത്. ഇതോടെ കളിച്ച നാല് കളിയും ജയിച്ച് ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.
   Published by:Jayesh Krishnan
   First published:
   )}