IPL 2021 | ഹെയ്സൽവുഡിന്റെ പകരക്കാരനെ തേടി ചെന്നൈ, രണ്ട് താരങ്ങൾ ഓഫർ നിഷേധിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഹെയ്സല്‍വുഡിന് പകരക്കാരനായി ഓസ്ട്രേലിയന്‍ താരം തന്നെയായ ബില്ലി സ്റ്റാന്‍ലേക്കിനെ കൊണ്ടു വരാനായിരുന്നു ചെന്നൈ ടീം ആദ്യം ശ്രമിച്ചത്
ഈ വർഷത്തെ ഐ പി എല്ലിൽ നിന്നും ചെന്നൈയുടെ സ്റ്റാർ പേസർ ജോഷ് ഹെയ്സൽവുഡ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറിയ വാർത്ത ചെന്നൈ ആരാധകരെ ശെരിക്കും ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഹെയ്സൽവുഡിന് പകരക്കാരനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കോവിഡ് ഭീതി കാരണം ഓഫറുകൾ താരങ്ങൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ചെന്നൈ ടീമും ആരാധകരും ഇപ്പോൾ വളരെ ആശങ്കയിലാണ്. അവസാന വർഷമൊഴികെ എല്ലാ സീസണിലും ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം പ്ലേ ഓഫിൽ കയറിയിട്ടുണ്ട്. മൂന്നു തവണ കിരീടവും നേടി. എന്നാൽ അവസാന സീസണിൽ ഏഴാമതായാണ് ചെന്നൈ മത്സരം അവസാനിപ്പിച്ചത്.
ഹെയ്സല്‍വുഡിന് പകരക്കാരനായി ഓസ്ട്രേലിയന്‍ താരം തന്നെയായ ബില്ലി സ്റ്റാന്‍ലേക്കിനെ കൊണ്ടു വരാനായിരുന്നു ചെന്നൈ ടീം ആദ്യം ശ്രമിച്ചത്. ഫ്രാഞ്ചൈസി താരവുമായി ബന്ധപ്പെട്ടപ്പോൾ സ്റ്റാന്‍ലേക്ക്, ചെന്നൈയുടെ ക്ഷണം നിരസിക്കുകയായിരുന്നു. കോവിഡ് ഭീതിയാണ് ഇത്തരമൊരു തകര്‍പ്പന്‍ അവസരം ലഭിച്ചിട്ടും ഓസ്ട്രേലിയന്‍ ദേശീയ ടീമില്‍ പോലും സ്ഥിര സാന്നിധ്യമല്ലാത്ത സ്റ്റാന്‍ലേക്ക് അത് വേണ്ടെന്ന് വെക്കാന്‍ കാരണം.
പിന്നാലെ ഇംഗ്ലണ്ടിന്റെ ഇടം കൈയ്യന്‍ പേസറായ റീസ് ടോപ്ലെയെ ടീമിലെത്തിക്കാനുള്ള ശ്രമമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗത്ത് നിന്നുണ്ടായത്. അടുത്തിടെ ഇന്ത്യക്കെതിരെ നടന്ന പരിമിത ഓവര്‍ പരമ്പരകളില്‍ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന താരമാണ് ടോപ്ലെ. എന്നാല്‍ ടോപ്ലെയും ചെന്നൈയുടെ ഓഫര്‍ നിരസിക്കുകയായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരകളിൽ ഈ ഉയരക്കേമൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
advertisement
You May Also Like- മദ്യകമ്പനികളുടെ ലോഗോ പതിപ്പിച്ച ജേഴ്സിയിൽ കളിക്കാൻ വിയോജിപ്പ് പ്രകടിപ്പിച്ച് മൊയീൻ അലി; ആവശ്യം അംഗീകരിച്ച് ചെന്നൈ ടീം
കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്കെല്ലാം മറുപടി ഇത്തവണ കളത്തില്‍ തരുമെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരുടെ വാദം. എന്നാല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ ടീമിലെ പ്രധാന പേസ് ബോളറായ ജോഷ് ഹെയ്സല്‍വുഡ് സ്ഥലം വിട്ടത് വാൻ തിരിച്ചടിയാണ് ചെന്നൈക്ക് സമ്മാനിച്ചിരിക്കുന്നത്. പത്ത് മാസത്തോളമായി നീണ്ടു നില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തനായി താരം കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളാണ് ഹെയ്സല്‍വുഡിന്റെ പിന്മാറ്റത്തിന് കാരണം.
advertisement
ഹെയ്സല്‍വുഡിന് പുറമെ ഓസ്ട്രേലിയന്‍ താരങ്ങളായ ജോഷ് ഫിലിപ്പ്, മിച്ചല്‍ മാര്‍ഷ് എന്നിവരും ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്. ഓസ്ട്രേലിയക്ക് ജൂണിലും ജൂലൈയിലുമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും കളിക്കാനുണ്ട്. ഒക്ടോബറിലാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര.
News summary: Covid effect: CSK struggle to find Josh Hazlewood's replacement. Billy Stanlake and Reece Topley turned down Chennai's offer.
Location :
First Published :
April 04, 2021 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഹെയ്സൽവുഡിന്റെ പകരക്കാരനെ തേടി ചെന്നൈ, രണ്ട് താരങ്ങൾ ഓഫർ നിഷേധിച്ചു


