നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • 'മായങ്കും രാഹുലും തന്നെ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യും, ഗെയ്ൽ മൂന്നാമനായി തുടരും'- വസിം ജാഫർ

  'മായങ്കും രാഹുലും തന്നെ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യും, ഗെയ്ൽ മൂന്നാമനായി തുടരും'- വസിം ജാഫർ

  ക്രിസ് ഗെയ്ല്‍ മൂന്നാം നമ്പറില്‍ കളിച്ചത് ഞങ്ങള്‍ക്ക് വളരെയധികം ആവേശം നല്‍കി. ഇത്, പ്രത്യേകിച്ച്‌ സ്പിന്നര്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ വലിയ ഭീഷണി സമ്മാനിച്ചു.

  കെ.എൽ. രാഹുൽ

  കെ.എൽ. രാഹുൽ

  • Share this:
   ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ നിർഭാഗ്യവാന്മാരായ ടീമാണ് പഞ്ചാബ് കിങ്ങ്സ്. വമ്പൻ താരനിര ഉണ്ടായിട്ടും, നായകന്മാർ മാറി മാറി വന്നിട്ടും ഒരു തവണ പോലും കിരീടത്തിൽ മുത്തമിടാൻ ഇതുവരെ പഞ്ചാബിന് കഴിഞ്ഞിട്ടില്ല. 2014ൽ കെ കെ ആറിനെതിരെ ഫൈനൽ കളിച്ചതാണ് ഐ പി എല്ലിലെ പഞ്ചാബ് ടീമിന്റെ ഏറ്റവും വലിയ നേട്ടം. എന്നാൽ ഇത്തവണ വൻ പ്രതീക്ഷയോടെയാണ് പഞ്ചാബ് ടീം ഇറങ്ങുന്നത്. ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാനായ ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്.

   പുതിയ ബൗളിങ് കോച്ചായി മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് താരം ഡാമിയന്‍ റൈറ്റിനെ പഞ്ചാബ് നിയമിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെക്ക് പുറമെ സഹ പരിശീലകന്‍ ആന്റി ഫ്‌ളവര്‍, ബാറ്റിംഗ് പരിശീലകന്‍ വസിം ജാഫര്‍, ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തില്‍ ഉള്ളത്.

   കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണർമാരായ കെ എൽ രാഹുലും മായങ്ക് അഗർവാളും ഗംഭീര പ്രകടനം കാഴ്‌ച വച്ചിരുന്നെങ്കിലും ബൗളർമാർ നിരാശ ആയിരുന്നു സമ്മാനിച്ചത്. എന്നാൽ ടൂർണമെന്റിന് പകുതിയോട് കൂടി ഗെയ്ൽ ടീമിനൊപ്പം ചേർന്നപ്പോൾ പഞ്ചാബ് പതിയെ മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. എന്നാലും പഞ്ചാബിന് പ്ലേ ഓഫിൽ കടക്കാൻ കഴിഞ്ഞില്ല.

   ഇപ്പോൾ പഞ്ചാബിന്റെ ബാറ്റിങ് കോച്ചായ വസിം ജാഫർ ഈ സീസണിലും പഞ്ചാബ് കിംഗ്സിന്റെ ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യുക കെ എല്‍ രാഹുലും, മയങ്ക് അഗര്‍വാളും ചേര്‍ന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലേത് പോലെ‌ വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഇക്കുറിയും പഞ്ചാബിന്റെ മൂന്നാം നമ്പര്‍ ബാറ്റ്സ്മാനായാകും കളിക്കുകയെന്നും ഇതിനൊപ്പം ജാഫര്‍ ചൂണ്ടിക്കാട്ടി. ഇന്‍സൈഡ് സ്പോര്‍ടിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു ജാഫര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

   'ഞങ്ങളുടെ ഓപ്പണിങ്ങ് കൂട്ടുകെട്ടായിരുന്ന കെ എല്‍ രാഹുലും, മയങ്ക് അഗര്‍വാളും ക്രിസ് ഗെയ്ല്‍ എത്തുന്നതിന് മുന്നേ ടീമിനായി മികച്ച പ്രകടനങ്ങളായിരുന്നു കഴിഞ്ഞ തവണ പുറത്തെടുത്തത്.‌ ക്രിസ് ഗെയ്ല്‍ മൂന്നാം നമ്പറില്‍ കളിച്ചത് ഞങ്ങള്‍ക്ക് വളരെയധികം ആവേശം നല്‍കി. ഇത്, പ്രത്യേകിച്ച്‌ സ്പിന്നര്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ വലിയ ഭീഷണി സമ്മാനിച്ചു. മായങ്കും, രാഹുലും വളരെ മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്തി‌. അവരാണ് ഞങ്ങളുടെ ഏറ്റവും മികച്ച താരങ്ങള്‍.‌ ഇതൊക്കെ കൊണ്ടു തന്നെ ബാറ്റിങ്ങ് ഓര്‍ഡറില്‍ ഇത്തവണ ഞങ്ങള്‍ക്ക് മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത്തവണ ഐപിഎല്ലിലെ ഏറ്റവും മികച്ച ടോപ്പ് ഓര്‍ഡറുകളിലൊന്നാണ് ഞങ്ങളുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നു'- ജാഫര്‍ കൂട്ടിച്ചേർത്തു.

   News summary: Wasim Jaffer prefers Chris Gayle at no 3 for Punjab Kings and KL Rahul, Mayank as openers.
   Published by:Anuraj GR
   First published:
   )}