കണ്ണൂർ ജയിലിൽ തുടർച്ചയായ നാലാം ദിവസവും പരിശോധന: അഞ്ച് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകൾ പിടികൂടി

Last Updated:

അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകളാണ് ഇന്ന് പിടികൂടിയത്. ഇതിനൊപ്പം പവർബാങ്കുകളും കണ്ടെത്തി.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടു മൊബൈൽ ഫോൺ പിടികൂടി. തുടർച്ചയായ നാലാം ദിവസമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടന്നത്. അഞ്ച് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകളാണ് ഇന്ന് പിടികൂടിയത്. ഇതിനൊപ്പം പവർബാങ്കുകളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടി. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചത്. അന്ന് മദ്യക്കുപ്പികളും കഞ്ചാവും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടന്നു. ഇന്നാണ് ഏറ്റവുമധികം മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് പരിശോധന നടന്നത്. തടവുകാരുടെ ബ്ലോക്കിന് അടുത്തുള്ള ഉത്തരത്തിൽ തിരുകിവെച്ച നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. തടവുകാരുടെ സഹായത്തോടെ തന്നെയാണ് മൊബൈലുകൾ പിടിച്ചെടുത്തത്.
advertisement
ആരാണ് മൊബൈൽ ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമല്ല. സിംകാർഡുകൾ ഊരിമാറ്റിയ നിലയിലായിരുന്നു മൊബൈലുകൾ. ആരാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിന്ശേഷം കുറ്റക്കാർക്കെതിരെ ജയിൽമാറ്റം അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ ജയിലിൽ തുടർച്ചയായ നാലാം ദിവസവും പരിശോധന: അഞ്ച് സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ പത്ത് ഫോണുകൾ പിടികൂടി
Next Article
advertisement
വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ  റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?
വര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ നിർത്തലാക്കിയോ? ഗള്‍ഫിലെ വിസ റദ്ദാക്കലിനെക്കുറിച്ച് അറിയാമോ?
  • സൗദി അറേബ്യ ഹജ്ജ് സീസണിൽ ബ്ലോക്ക് വർക്ക് വിസകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു.

  • യുഎഇ ആഫ്രിക്ക, ഏഷ്യയിലെ ഒമ്പത് രാജ്യങ്ങൾക്ക് ടൂറിസ്റ്റ്, വർക്ക് വിസകൾ താത്കാലികമായി നിർത്തി.

  • ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റം ഇന്ത്യക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നു.

View All
advertisement