advertisement

കോഴിക്കോട് വീടിന് മുകളിൽ നിൽ‌ക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു

Last Updated:

പുതിയ വീട് നിർമിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു, ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്

Rapid Read
തൻഹ
തൻഹ
കോഴിക്കോട്: വീടിന് മുകളില്‍ നിൽ‌ക്കുമ്പോൾ അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹ (12) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.
കച്ചേരിമുക്കിന് സമീപമുള്ള ഇവരുടെ വീടിനോട് ചേർന്ന് കടന്നു പോകുന്ന ഇലക്ട്രിക് ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടം. ഇവരുടെ പഴയ വീടിന് സമീപത്തുകൂടെ ലൈൻ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാൽ പുതിയ വീട് നിർമിച്ചത് വൈദ്യുതി ലൈനിനോട് ചേർന്നായിരുന്നു, ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.
അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
Summary: A tragic accident in Kozhikode claimed the life of a 12-year-old girl who was electrocuted after accidentally coming into contact with electricity line while standing on the rooftop of her house. The deceased has been identified as Tanha, a 7th-grade student at Madavoor AUP School and daughter of Rasheed, a resident of Kalathingal, Kacherimukku. The incident occurred around 6:00 PM on Wednesday. While on the rooftop of her house, Tanha's hand accidentally brushed against a live electric line passing close to the building.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വീടിന് മുകളിൽ നിൽ‌ക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു
Next Article
advertisement
വിമാനക്കമ്പനികൾ 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യത
വിമാനക്കമ്പനികൾ 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യത
  • ഇന്ത്യൻ വിമാനക്കമ്പനികൾ ഈ വേനൽക്കാലത്ത് 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു, 12% കുറവ്

  • വിമാനങ്ങളുടെ ലഭ്യത കുറയുന്നതും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും യാത്രക്കാർക്ക് തിരിച്ചടി

  • ഇന്ധനവില വർദ്ധനവും രൂപയുടെ മൂല്യത്തകർച്ചയും സർവീസുകൾ കുറയാൻ പ്രധാന കാരണങ്ങളാണ്

View All
advertisement