സൂര്യാതപം: സംസ്ഥാനത്ത് ഇന്ന് ചികിത്സ തേടിയെത്തിയത് 122 പേർ
സൂര്യാതപം: സംസ്ഥാനത്ത് ഇന്ന് ചികിത്സ തേടിയെത്തിയത് 122 പേർ
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു.
സൂര്യാതപം
Last Updated :
Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ഇന്ന് മൂന്നുപേർക്ക് സൂര്യാതപമേറ്റു. കോഴിക്കോടാണ് മൂന്നുപേർക്ക് സൂര്യാഘാതമേറ്റത്.
കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി. കനത്ത ചൂട് കാരണമുള്ള ആരോഗ്യപ്രശ്നങ്ങളാൽ 122 പേരാണ് ഇന്ന് ചികിത്സ തേടിയത്. സൂര്യാതപമേറ്റ 60 പേർ ഉൾപ്പെടെ 122 പേരാണ് ഇന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്.
വേനല്‍മഴയ്ക്ക് അനുകൂലമായ യാതൊരു സാഹചര്യങ്ങളും ഇല്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്‍റെ പലഭാഗങ്ങളിലും മൂന്ന് ശതമാനം വരെ ചൂട് കൂടി. കടലില്‍ നിന്ന് കരയിലേക്ക് ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ മൂന്നു ഡിഗ്രി വരെ ചൂട് കൂടും.
തുടര്‍ച്ചയായ അഞ്ചാംദിനവും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഏപ്രില്‍ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍. ഏപ്രില്‍ പകുതിയോടെയെങ്കിലും വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.