കാസർഗോഡ് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് 14 വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയിൽ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ അരയിൽ കാർത്തിക പുഴയിലാണ് അപകടം. മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.
നീന്തൽ അറിയാതിരുന്ന കുട്ടി ചുഴിയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
May 28, 2024 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു