തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് എതിരായ ബന്ധു നിയമന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ ന്യൂസ് 18ന് ലഭിച്ചു. ഏഴ് അപേക്ഷകരുടെയും വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും അടങ്ങുന്ന വിശദാംശങ്ങളാണ് ന്യൂസ് 18ന് ലഭിച്ചത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചത് ഏഴുപേരായിരുന്നു. ഇതിൽ മന്ത്രിബന്ധുവായ കെ ടി അദീപിന്‍റെ യോഗ്യത ഇങ്ങനെ - ബി ടെക്, പി ജി ഡി ബി എ, സി എ ഐ ഐ ബി അസോസിയേറ്റ് അംഗത്വം. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റന്‍റ് മാനേജർ, മാനേജർ തസ്തികയിൽ എട്ടു വർഷത്തെ പ്രവൃത്തിപരിചയം.
ബാങ്കിംഗ് മേഖലയിലെ എട്ടു വർഷത്തെ പരിചയവും വിദ്യാഭ്യാസ യോഗ്യതയും പരിഗണിച്ചാണ് അദീപിന്‍റെ നിയമനമെന്നാണ് മന്ത്രി കെ ടി ജലീലിന്‍റെ നിലപാട്.
മൂന്നു വർഷം മുതൽ 12 വർഷം വരെ പ്രവൃത്തി പരിചയമുളളവരിൽ സഹീർ കാലടിയാണ് അപേക്ഷകരിൽ ഒന്നാമൻ. എന്നാൽ സഹകരണ സ്പിന്നിംഗ് മില്ലായ മൽകൊടെക്സിലെ അക്കൗണ്ട്സ് മാനേജർ എന്ന നിലയിൽ മാത്രമാണ് ഇദ്ദേഹത്തിന് പ്രവർത്തിപരിചയം. മറ്റൊരു അപേക്ഷകനും ധനവകുപ്പിലെ അണ്ടർ സെക്രട്ടറിയുമായ ബാബുവിന് നിശ്ചിത യോഗ്യതയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു.
"ആചാരം ആർ എസ് എസിന് പുല്ലാണ്, ഒരു തന്ത്രിയും നടയടച്ചില്ല' - കടുപ്പിച്ച് എം ബി രാജേഷ്
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സാജിദ് മുഹമ്മദ്, പറശ്ശേരി ട്രേഡിംഗ് കമ്പനിയിൽ ജനറൽ മാനേജരായ വി പി അനസ്, എസ് ബി ഐ ലൈഫ് ബിസിനസ് ഡവലപ്മെന്‍റ് എക്സിക്യൂട്ടീവ് പി മോഹനൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ഡപ്യൂട്ടി മാനേജറായ റിജാസ് ഹാരിത് എന്നിവരായിരുന്നു മറ്റ് അപേക്ഷകർ.
കെടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
ഇതിനിടെ, ബന്ധു നിയമന വിവാദത്തിൽ കെ ടി ജലീലിനെതിരെ കൂടുതൽ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി. അപേക്ഷകരിൽ അഞ്ചുപേർക്ക് യോഗ്യതയുണ്ടന്ന് രേഖകൾ ലഭിച്ചതായും മൂന്നുപേർ സർക്കാർ സർവീസിൽ നിന്നുള്ളവരെന്നും പി കെ ഫിറോസ് ആരോപിക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kt jaleel, KT Jaleel controversy, കെ.ടി ജലീൽ, ബന്ധുനിയമനം