advertisement

കൊച്ചി മുനമ്പത്ത് പഫ്സ് കഴിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

Last Updated:

ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം

News18
News18
കൊച്ചി: മുനമ്പത്ത് വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണു മരിച്ചു. മുനമ്പം കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.
രാവിലെ പള്ളിയിൽ നിന്ന് എത്തിയ ശേഷം ആന്റോൺ കുടുംബാംഗങ്ങൾക്കൊപ്പം ലഘുഭക്ഷണം കഴിക്കുകയായിരുന്നു. ആദ്യം ഒരു പഫ്‌സും തുടർന്ന് ഉപ്പുമാവുമാണ് കഴിച്ചത്. ഇതിനിടയിൽ പെട്ടെന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോജിസ്റ്റിക്സ് വിദ്യാർത്ഥിയായിരുന്നു ആന്റോൺ. ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് നിലവിൽ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി മുനമ്പത്ത് പഫ്സ് കഴിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
Next Article
advertisement
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പൊലീസുകാർ തമ്മിലടിച്ചു 
  • പോലീസ് ആസ്ഥാനത്തിന് മുന്നിൽ കാർ പാർക്കിങ്ങിനെച്ചൊല്ലിയ തർക്കം പോലീസുകാർ തമ്മിലടിയിൽ കലാശിച്ചു

  • ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖിനെ മർദ്ദിച്ചതായി പരാതി

  • മർദ്ദനമേറ്റ വിശാഖ് സംഭവത്തിൽ മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു

View All
advertisement