കൊച്ചി: എറണാകുളം പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേർ ആശുപത്രിയിൽ. പറവൂർ ടൗണിലെ മജ് ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് നഗരസഭാ അധികൃതർ എത്തി ഹോട്ടൽ പൂട്ടിച്ചു.
രണ്ട് കുട്ടികളടക്കമുള്ളവർക്കാണ് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. 9 പേർ കുന്നുകര എംഇഎസ് കോളജിലെ വിദ്യാർഥികളാണ്.
Also Read- കണ്ണൂരിൽ ഭക്ഷ്യവിഷബാധ; മയോണൈസ് ചേർത്ത ഭക്ഷണം കഴിച്ച് 7 കുട്ടികൾ ആശുപത്രിയിൽ
ഗുരുതരാവസ്ഥയിലായ ഒരാളെ എറണാകുളം മെഡിക്കൽ കോളേജിലേക്കു മാറ്റി. ചെറായി സ്വദേശിനി ഗീതുവിനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.
താലൂക്ക് ആശുപത്രിയിൽ 26 പേരും പറവൂർ കെ.എം.കെ ആശുപത്രിയിൽ മൂന്ന് പേരും വൈപ്പിനിലെ ശ്രയസ് ആശുപത്രിയിൽ മൂന്ന് പേരും കളമശ്ശേരിയിൽ ഒരാളുമാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകിട്ട് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കടുത്ത ഛർദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവർക്കു പ്രശ്നമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.