മാവോയിസ്ററ് വെടിവയ്പ്പ്: സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും, ടി.പി. സെൻകുമാറും

Last Updated:

BJP leader Sandeep G Varier and TP Senkumar come in support of Maoist-Police encounter | ഇരുവരും ഫേസ്ബുക് പോസ്റ്റ് വഴി തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നു

അട്ടപ്പാടി വനത്തിൽ നടന്ന മാവോയിസ്ററ് വെടിവയ്പ്പിൽ സർക്കാരിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും മുൻ ഡി.ജി.പി. ടി.പി സെൻകുമാറും. ഇരുവരും ഫേസ്ബുക് പോസ്റ്റ് വഴി തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നു. സെൻകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.
വീണ്ടും മാവോയിസ്റ് പോലീസ് വെടി വെപ്പ്.
ഇനി തണ്ടെർബോൾട് വനത്തിൽ പോകുമ്പോൾ
സച്ചിദാനന്ദൻ, ബിനോയ് വിശ്വം,
കാനം, തുടങ്ങിയവരെ മുമ്പിൽ കൊണ്ടുപോകണം.വെടി വരുമ്പോൾ അറസ്റ്റ് ചെയ്യാൻ ഒരു റിട്ടയേർഡ് ജഡ്ജ് നല്ലതാണ്. മാവോയിസ്‌റ്റുകൾ എകെ47നും എസ്പ്ലോസീവ്സുമായി കയറാൻ പാടില്ലാത്ത ഫോറെസ്റ്റിൽ എന്തിനു കഴിയണം?
അവർ വെടിവെച്ചാൽ, അത് പരിച വെച്ചു തടഞ്ഞു കൂടെ?? ഇല്ലെങ്കിൽ കുറച്ചു പോലീസുകാർ മരിച്ചാലെന്താ,??ഇതുവരെ 13000 അല്ലെ ഇവർ കൊന്നിട്ടൊള്ളു എന്നൊക്കെ ചോദിക്കാം.
നിലംബുർ അന്വേഷണം എന്തായി?
advertisement
കാട് മാവോ വാദികൾക്ക് പതിച്ചു നൽകിയാൽ പ്രശനം തീരും.അല്ലെങ്കിൽ മേൽപ്പറഞ്ഞ മാന്യൻ മാരെ വെടിക്കുള്ള പരിച ആക്കിയാലും പ്രശ്നം തീരും.മുട്ട് നോക്കി വെടിവെക്കാമല്ലോ.
വെടി നേരിടേണ്ടവനെ അതിന്റെ
വിഷമം അറിയൂ. സ്വന്തം ജീവൻ
വെടിയുണ്ടക്കു മുന്നിൽ വെച്ചു
ഈ മാന്യന്മാർ പറയട്ടെ.
സന്ദീപ് വാര്യരുടെ പോസ്റ്റിൽ പറയുന്നതിങ്ങനെ:
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടർബോൾട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഞാൻ സേനയോടൊപ്പമാണ്. രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്. മരണത്തിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല. പശുപതി മുതൽ മല്ലീശ്വരൻ വരെയുള്ള റെഡ് കോറിഡോർ തകർക്കുക തന്നെ വേണം.
advertisement
ഇക്കാര്യത്തിൽ മനുഷ്യാവകാശം പറഞ്ഞുവരുന്ന വി ടി ബൽറാമും ജസ്റ്റിസ് കമാൽ പാഷയും ഈ കമ്യൂണിസ്റ്റ് ഭീകരർക്ക് എകെ-47 ഉൾപ്പടെയുള്ള ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നൊന്നു പറയാമോ? ചൈനയുടെ പണവും പിന്തുണയും ഇല്ലാതെ ഇന്ത്യയിൽ മാവോയിസ്റ്റ് ഭീകരവാദം വളരും എന്ന് കരുതുന്നവർ വിഡ്ഢികളാണ്.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് മാവോയിസ്റ്റ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിൽ അടക്കുകയാണ് ചെയ്തതെന്ന് ബൽറാം പറയുന്നു. ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വത്തെ മുഴുവൻ ഉന്മൂലനം ചെയ്തത് ബൽറാം വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന ഈ മാവോയിസ്റ്റുകൾ ആയിരുന്നു എന്നുള്ള കാര്യം മറക്കരുത്.
advertisement
ഉമ്മൻചാണ്ടിയുടെ കാലത്തെ ഉദാരത പറയുന്ന ബൽറാം കെ.കരുണാകരൻ എങ്ങനെയാണ് നക്സലൈറ്റുകളെ കൈകാര്യം ചെയ്തത് എന്നു കൂടി പറയണം.
രാജ്യത്തിനെതിരെ ആയുധം എടുത്താൽ എഫ്ഐആറിനും അറസ്റ്റിനും റിമാൻറിനും ജാമ്യത്തിനും ഒന്നും പ്രസക്തിയില്ല. രാജ്യത്തിനെതിരെ ആയുധമെടുക്കുന്നവർക്ക് ഏതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രവും കൽപിക്കുന്ന ശിക്ഷ മരണമായിരിക്കും. മാവോയിസ്റ്റുകൾക്ക് ജീവൻ വേണമെങ്കിൽ ആയുധം താഴെ വെക്കണം. കീഴടങ്ങണം. കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്കെതിരെ ഒരു വിട്ടുവീഴ്ചയും അരുത്.
എന്തായാലും അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ വ്യാജ ഏറ്റുമുട്ടൽ ആണെന്ന ആരോപണം മുഖ്യമന്ത്രി പിണറായി വിജയനും തണ്ടർ ബോൾട്ട് സേനക്കും അപമാനകരമാണ്. ആയതുകൊണ്ട് മുഴുവൻ ഓപ്പറേഷൻ ഡീറ്റെയിൽസും വീഡിയോ ദൃശ്യങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പുറത്തുവിടണമെന്നും പോലീസ് സേനയ്ക്കും സംസ്ഥാന സർക്കാരിനും നേരെ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയണമെന്നും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്ററ് വെടിവയ്പ്പ്: സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും, ടി.പി. സെൻകുമാറും
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement