Kerala Gold Smuggling| മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ; കസ്റ്റംസിന് സംശയം തോന്നിയത് ഇങ്ങനെ?

Last Updated:

ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നി പേരിലായിരുന്നു ഇവ എത്തിയത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്.

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തും ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും 2019 മുതൽ സ്വർണ കടത്ത് നടത്തിയിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു. ആറുതവണയായി 100 കോടി വിലവരുന്ന സ്വർണമാണ് കടത്തിയതെന്നും സരിത്ത് കസ്റ്റംസിന് മൊഴി നൽകി.
മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകളാണ് വന്നത്. ഇതോടെയാണ് കസ്റ്റംസിന് സംശയം തോന്നിയത്. മിക്ക പാഴ്സലുകളും വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ മേൽവിലാസത്തിലായിരുന്നു. ടിഷ്യു പേപ്പർ, ടൈൽസ്, ഫോട്ടോകോപ്പി മെഷീൻ എന്നി പേരിലായിരുന്നു ഇവ എത്തിയത്. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ എന്തിനാണ് കയറ്റിയയക്കുന്നതെന്നാണ് ആദ്യം സംശയിച്ചത്. ഇതാണ് വമ്പൻ സ്വർണക്കടത്തിന്റെ ചുരുളഴിയുന്നതിലേക്ക് നയിച്ചത്.
ഇത്തവണ ടവ്വൽ തൂക്കിയിടാനുള്ള കമ്പികൾ, ഡോർ സ്റ്റോപ്പർ, ബാത്ത്റൂം ഫിറ്റിങ്സ് എന്നപേരിൽ വന്ന പാഴ്സലിൽ കോൺസുലേറ്റിന്റെ സ്റ്റിക്കർ ഉണ്ടായിരുന്നില്ല. അതായിരുന്നു സംശയം ജനിപ്പിച്ചത്.
advertisement
ജനീവാ കൺവെൻഷൻ അനുസരിച്ച് നയതന്ത്ര ബാഗേജുകൾ തുറന്നുപരിശോധിക്കാൻ ആർക്കും അധികാരമില്ല.
ഇത്തരമൊരു പാഴ്സൽ തുറക്കണമെങ്കിൽ യുഎഇ അംബാസഡർ അനുമതി നൽകുകയോ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിക്കുകയോ വേണം. തുറന്നുപരിശോധിക്കാൻ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെ വിദേശകാര്യ മന്ത്രാലയം വഴി ഡൽഹിയിലെ യുഎഇ അംബാസഡറെ ബന്ധപ്പെട്ടു. കാര്യങ്ങൾ മനസ്സിലാക്കിയോടെ അവർ പാഴ്സലിന്റെ ഉടമസ്ഥാവകാശം നിഷേധിച്ചു. തുടർന്നായിരുന്നു പരിശോധന.
advertisement
ഈ സമയവും ഒരു അറബിയുമായി എത്തി സരിത്ത് പാഴ്സൽ ഏറ്റുവാങ്ങാൻ ശ്രമിച്ചു. എന്നാൽ പരിശോധനയ്ക്ക് ശേഷം നോക്കാമെന്ന നിലപാടാണ് കസ്റ്റംസ് കൈക്കൊണ്ടത്. തുടർന്നുളള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ഡോർ ക്ലോസറിനുളളിൽ പൈപ്പിന്റെ രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. മാസങ്ങളെടുത്ത ശ്രമത്തിനൊടുവിലായിരിക്കാം ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചതെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തൽ. ലോഹത്തിനുള്ളിൽ സ്വർണമൊളിപ്പിച്ചാൽ എക്സ്റേ പരിശോധനയിൽ കണ്ടെത്താൻ പ്രയാസമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling| മൂന്നുമാസത്തിനിടെ യുഎഇ കോൺസുലാർ ജനറലിന്റെ പേരിൽ എട്ട് പാഴ്സലുകൾ; കസ്റ്റംസിന് സംശയം തോന്നിയത് ഇങ്ങനെ?
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement