• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കി കാൽവരി മൗണ്ടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഇടുക്കി കാൽവരി മൗണ്ടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കട്ടപ്പന ഭാഗത്ത് നിന്ന് വന്ന ഇരുചക്ര വാഹന യാത്രക്കാരാണ് വാഹനത്തിന് മുൻ വശത്ത് നിന്ന് പുക ഉയരുന്ന വിവരം കാർ യാത്രക്കാരെ അറിയിച്ചത്

  • Share this:

    തൊടുപുഴ: പുളിയൻമല സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാൽവരി മൗണ്ടിന് സമീപമാണ് സംഭവം. നെടുങ്കണ്ടം സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഹ്യൂണ്ടായി സാൻട്രോ കാറിനാണ് തീ പിടിച്ചത്. ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

    നെടുങ്കണ്ടം വേൽപറമ്പിൽ സുലൈമാന്റെ ഉടമസ്ഥതയിലുള്ള സാൻട്രോ കാറിനാണ് തീപിടിച്ചത്. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കാൽവരി മൗണ്ടിന് സമീപത്തു വച്ചാണ് കാർ കത്തിയത്. ചെറുതോണിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം.

    ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. കട്ടപ്പന ഭാഗത്ത് നിന്ന് വന്ന ഇരുചക്ര വാഹന യാത്രക്കാരാണ് വാഹനത്തിന് മുൻ വശത്ത് നിന്ന് പുക ഉയരുന്ന വിവരം കാർ യാത്രക്കാരെ അറിയിച്ചത്. ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.

    രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇടുക്കിയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി തീ അണച്ചെങ്കിലും കാർ കത്തിനശിച്ചു.

    Published by:Anuraj GR
    First published: