ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയും ഊർജ സുരക്ഷയും; മന്ത്രി ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി
- Published by:SIBILI S
- news18-malayalam
Last Updated:
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരവും ഊർജ്ജസുരക്ഷയുമായിരുന്നു ചർച്ചാവിഷയം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരവും ഊർജ്ജസുരക്ഷയുമായിരുന്നു ചർച്ചാവിഷയം. മൂന്ന് തവണ ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചർച്ചകൾ സംബന്ധിച്ച് അന്തിമ തീരുമാനം പറയാൻ സമയമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുമെന്ന് ഇറാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം. ഇന്ത്യയുടെ ഊർജ്ജ സംരക്ഷണത്തെ കുറിച്ചും ചർച്ചകൾ നടന്നതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥികളും, നാവികരും, തീർത്ഥാടകരും ഉൾപ്പെടെ 9,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. നിരവധി ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
advertisement
സംഘർഷങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫിലെ നിരവധി നേതാക്കളുമായി ചർച്ച നടത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി പ്രധാനമന്ത്രി സംസാരിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷത്തിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 13, 2026 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയും ഊർജ സുരക്ഷയും; മന്ത്രി ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി










