കാർ നിർത്തിയ ഉടൻ തീപിടിച്ചു; രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Last Updated:

കാർ നിർത്തിയ ഉടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ളവർ പുറത്തിറങ്ങുമ്പോഴാണ് കാറിന്‍റെ മുൻവശത്തുനിന്ന് തീ പർടന്നത്

കണ്ണൂര്‍: കാർ നിർത്തിയ ഉടനുണ്ടായ തീപിടിത്തത്തിൽനിന്ന് രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കണ്ണൂർ തലശേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാർ നിർത്തിയ ഉടനെ പിൻസീറ്റിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പടെയുള്ളവർ പുറത്തിറങ്ങുമ്പോഴാണ് കാറിന്‍റെ മുൻവശത്തുനിന്ന് തീ പർടന്നത്.
വളരെ വേഗം ആളിപ്പടര്‍ന്ന തീയില്‍ കാര്‍ പൂര്‍ണമായി കത്തിനശിച്ചു. അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. എന്നാൽ അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. റോഡരികിൽ നിർത്തിയ കാറിൽനിന്നാണ് തീ ഉയർന്നത്. പിന്‍ സീറ്റില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് മുന്‍വശത്ത് നിന്ന് തീ പടർന്നത്.
ഇതിനോടകം തന്നെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ പുറത്ത് എത്തിയിരുന്നു. മുന്നില്‍ വലതുവശത്ത് എഞ്ചിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. അടുത്തിടെ സംസ്ഥാനത്ത് കാർ തീപിടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കാറിന് തീ പിടിക്കുമ്പോള്‍ ആദ്യം പുകയാണ് ദൃശ്യമാകാറുള്ളത്. ഇതിന് ശേഷമായിരിക്കും തീ ആളിപ്പടരുക. എന്നാൽ തലശേരിയിലെ അപകടത്തിൽ പുക ഉയരുന്നതിന് മുന്‍പ് തന്നെ കാറിന്റെ ഒരു വശത്ത് നിന്ന് തീ വ്യാപിക്കുകയായിരുന്നു.
advertisement
കാറിന്‍റെ മുൻവശത്ത് തീ പടരുന്നത് കണ്ട ഡ്രൈവർ അതിവേഗം സീറ്റ് ബെൽറ്റ് ഊരി പുറത്തേക്ക് ചാടിയതുകൊണ്ട് അത്യാഹിതം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. തലശേരിയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാർ നിർത്തിയ ഉടൻ തീപിടിച്ചു; രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement