ഏകാധിപത്യപരമായ അധികാരം; FCRA ഭേദഗതി ബില്ല് പുന:പരിശോധിക്കണം; ബസേലിയോസ് മാർ ക്ലിമ്മിസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏകാധിപത്യപരമായ ഒരു അധികാരം ഈ ബില്ലിലൂടെ നൽകപ്പെടുന്നതായും വാദിക്കുന്നതും വിധിക്കുന്നതും ഒരാളായാൽ അതാണ് ഏകാധിപത്യം എന്നും അദ്ദേഹം വിലയിരുത്തി.
വിദേശ സംഭാവന നിയന്ത്രണ നിയമ ((Foreign Contribution (Regulation) Act-എഫ് സി ആർ എ))ഭേദഗതി ബില്ല് പുന:പരിശോധിക്കണമെന്ന് ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ. നിയമഭേദഗതിയിൽ ആശങ്ക പങ്കുവെച്ച അദ്ദേഹം വിദേശ സംഭാവനകൾ രാജ്യത്തിന്റെ നന്മയ്ക്കും ഉന്നതിക്കും പുരോഗതിക്കും മുതൽക്കൂട്ടായിട്ടുണ്ട് എന്ന് പറഞ്ഞു. ഏകാധിപത്യപരമായ ഒരു അധികാരം ഈ ബില്ലിലൂടെ നൽകപ്പെടുന്നതായി അദ്ദേഹം പട്ടം ബിഷപ്പ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.വാദിക്കുന്നതും വിധിക്കുന്നതും ഒരാളായാൽ അതാണ് ഏകാധിപത്യം എന്നും അദ്ദേഹം വിലയിരുത്തി.
പത്രസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ
- ചർച്ചയ്ക്ക് വഴി തുറക്കുന്ന തരത്തിലുള്ള ഇടപെടലുകൾ കത്തോലിക്ക സഭയുടെ ഭാഗത്തുനിന്നു ഉണ്ടാകും. ഇത് സംബന്ധിച്ച കെസിബിസിയുടെ ഓൺലൈൻ മീറ്റിങ്ങിൽ എല്ലാ സഭാധ്യക്ഷന്മാരും പങ്കെടുക്കും.
- എല്ലാ വിഭാഗങ്ങളെയും വരുത്തിയിലാക്കുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ ആവില്ല.എല്ലാ വിഭാഗങ്ങളെയും ചേർത്തു നിർത്തുന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം ഇതേക്കുറിച്ച് ഒരു ചർച്ചകളും ഉണ്ടായിട്ടില്ല.
- ആഭ്യന്തര സുരക്ഷയ്ക്ക് തടസ്സമുണ്ടാകുന്ന ക്രൈസ്തവ സമൂഹം ആരാണെന്ന് ഞങ്ങൾ കൂടി അറിയട്ടെ. ആശങ്കയ്ക്ക് ഉളവാക്കുന്ന സാഹചര്യം ഉണ്ടായിട്ടും ചേർത്തുനിർത്തേണ്ടവർ ചേർത്ത് നിർത്തിയില്ല
- തെരഞ്ഞെടുപ്പുമായി ഇതിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല.
- സ്വത്തുക്കൾ കണ്ടുകെട്ടാൻ പ്രത്യേക അതോറിറ്റിയും സ്വത്തുക്കളുടെ സ്ഥിരമായ ഏറ്റെടുക്കലും ഉണ്ട്. കൂടുതൽ പേർക്ക് വ്യക്തിപരമായ ഉത്തരവാദിത്തം നൽകുന്നതാണ് ബില്ല്. കോടതിയുടെ ഇടപെടലുകൾ ഇല്ലാതെ കുറ്റം തെളിയിക്കപ്പെടും മുമ്പ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ അധികാരം നൽകുന്നതാണ് ഇത്.
- 21,900 എൻജിഒകളുടെ എഫ്സിആർഐ ഇതിനോടകം റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. നിസ്സാര തെറ്റുകൾക്കാണ് അംഗീകാരം റദ്ദ് ചെയ്യപ്പെട്ടത്.കത്തോലിക്ക സഭയുടെ പല രൂപതകൾക്കും എഫ്സിആർഎ ക്യാൻസൽ ചെയ്യപ്പെട്ട സാഹചര്യമുണ്ട്. പേരുകൾ വെളിപ്പെടുത്തുന്നില്ല.മദർ തെരേസയുടെ ധർമ സ്ഥാപനത്തെ സംശയിക്കുന്ന അവസ്ഥ ഈ രാജ്യത്ത് മുമ്പുണ്ടായിട്ടില്ല.
- 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ തിടുക്കത്തിൽ ബില്ല് അവതരിപ്പിക്കുന്നതിൽ ഒരു അനൗചിത്യം നിലനിൽക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്ന സാഹചര്യമുണ്ട്.
- പെസഹാ വ്യാഴാഴ്ചയും ദു:ഖ വെള്ളിയാഴ്ചയും ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് പരിശീലനം വെച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്ത് പോയതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്നാണ് വിശദീകരണം.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങളല്ല.പെസഹയും ദു:ഖവെള്ളിയും ക്രൈസ്തവരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ദിവസങ്ങളാണ്.അവരവരുടെ വിശ്വാസത്തിൽ ജീവിക്കുന്നതിന് പൂർണ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന മുമ്പിൽ വെച്ചുകൊണ്ടാണ് ഇത് നടക്കുന്നത്.തുടർച്ചയായി ഇങ്ങനെ വരുന്നത് അസ്വസ്ഥതകൾക്കും ആശങ്കയ്ക്കും വഴിവെക്കുന്നു.
- ന്യൂനപക്ഷ കമ്മീഷനിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു ക്രൈസ്തവ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല.ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണം പാലിക്കപ്പെടണം എന്നത് ആവശ്യം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 31, 2026 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏകാധിപത്യപരമായ അധികാരം; FCRA ഭേദഗതി ബില്ല് പുന:പരിശോധിക്കണം; ബസേലിയോസ് മാർ ക്ലിമ്മിസ്









