തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു
തിരുവനന്തപുരം: പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദ് ആണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. പിന്നീട് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ടാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് സംശയം. ട്രെയിനിങ്ങിന്റെ ഭാഗമായി ആനന്ദിനെ പ്ലാത്തൂൺ ലീഡറാക്കിയതാണ് സമ്മർദത്തിന് കാരണം. ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചതിനുശേഷം ഉന്നത ഉദ്യോഗസ്ഥരെത്തി സംസാരിച്ചിരുന്നു. മൃതദേഹം പേരൂർക്കട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: A police trainee was found dead by hanging at the Peroorkada SAP Camp. The deceased has been identified as Anand, a native of Keezhpalur, Aryanad. Anand, who was a B Company Platoon Leader, had attempted suicide by slitting his wrist the previous day.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ