Anna Rajan | എഡിറ്റിംഗ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു; തന്റെ യഥാർത്ഥ രൂപം എന്തെന്ന പോസ്റ്റുമായി അന്നാ രാജൻ
- Published by:meera_57
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര താരങ്ങളിൽ ഉദ്‌ഘാടന വേദികളിൽ നിറഞ്ഞു നിൽക്കുന്ന നടിമാരിൽ പ്രധാനിയാണ് അന്നാ രാജൻ
മലയാള ചലച്ചിത്ര താരങ്ങളിൽ ഉദ്‌ഘാടന വേദികളിൽ നിറഞ്ഞു നിൽക്കുന്ന ചിലരുണ്ട്. അതിൽ പ്രധാനിയാണ് അങ്കമാലിയിലെ ലിച്ചിയായി അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർ പരിചയപ്പെട്ട നടി അന്നാ രേഷ്മാ രാജൻ (Anna Reshma Rajan). ഹണി റോസ്, മാളവികാ മേനോൻ എന്നിവരും ഉദ്ഘാടകരുടെ ആദ്യ ചോയ്സ് എന്ന് നിസംശയം പറയാം. ശ്രദ്ധിക്കപെപ്പടുന്ന വേഷവിധാനങ്ങളോടെ വേദി കീഴടക്കുന്നതാണ് ഇവരെ വീണ്ടും വീണ്ടും ക്ഷണിക്കാൻ കാരണമാകുന്നത്. ഈ വീഡിയോസ് പലതും യൂട്യൂബിൽ ട്രെൻഡിംഗ് ആണ്. അതേസമയം, ഇവരുടെ ശരീരഘടനയെ വിവിധ ആംഗിളുകളിൽ നിന്നും പകർത്തി വികൃതമാക്കി പ്രചരിപ്പിക്കുന്നവരുടെ എണ്ണവും കുറവല്ല. അതിനുദാഹരണം കൂടിയാണ് അന്നാ രാജന്റെ അനുഭവങ്ങൾ
advertisement
ഇക്കഴിഞ്ഞ ദിവസം യു. പ്രതിഭ എം.എൽ.എ. ഉദ്‌ഘാടകരായി പോകുന്ന താരങ്ങളെ കുറിച്ച് അവരുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തിയുള്ള പരാമർശം നടത്തിയത് വിവാദമായിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിലും അല്ലാതെയും കടുത്ത വിമർശനം നേരിടുകയും ചെയ്തു. യാദൃശ്ചികം എന്ന് പറയാം, ഇതേദിവസം അന്നാ രാജന്റെ കണ്ണിൽ അവരുടെ തന്നെ ഒരു ഉദ്‌ഘാടന ചിത്രം കണ്ണിൽപ്പെട്ടു. എന്നാൽ, അതിൽ അവർ എങ്ങനെയാണോ, അങ്ങനെയല്ല കണ്ടതെന്ന് മാത്രം. ആ ചിത്രം സഹിതം അന്നാ രാജൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി (തുടർന്ന് വായിക്കുക)
advertisement
വെള്ള നിറത്തിലെ സാരിയും ബ്ലൗസും അണിഞ്ഞുകൊണ്ടുള്ള അവരുടെ ഒരു ചിത്രമാണ് പ്രചരിച്ചത്. തിരിഞ്ഞു നിൽക്കുന്ന വേളയിൽ പകർത്തിയ ചിത്രം ചില മാറ്റങ്ങളോടെ സോഷ്യൽ മീഡിയയിൽ പൊന്തി. ആദ്യമായല്ല, അന്നാ രാജന്റെ ചിത്രങ്ങൾ ഇതുപോലെ പലപല രീതികളിൽ അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ കാണുന്നത് തന്റെ രൂപമല്ല എന്ന് പറയാൻ അന്ന മറന്നില്ല. കൂടാതെ എഡിറ്റ് ചെയ്ത് ഈ രൂപത്തിലാക്കിയ ആൾക്ക് ഒരു കമന്റും അവരുടേതായുണ്ട്
advertisement
'എഡിറ്റിംഗ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനൽ പോലും ഇത്രയ്ക്ക് വ്യൂസ് ഇല്ല. എന്നാലും എന്തായിരിക്കും? ഇത്തരത്തിലെ വ്യാജ വീഡിയോകൾ എവിടെയും പ്രോത്സാഹപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,' അന്നാ രാജൻ ക്യാപ്‌ഷനിൽ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അന്നയുടെ ഈ പോസ്റ്റ് എത്തിച്ചേർന്നത്. 'സാരിയിൽ ദേവതയെ പോലെ തിളങ്ങി അന്നാ രാജൻ' എന്ന് ക്യാപ്‌ഷൻ നൽകിയാണ് വ്യാജ വീഡിയോ പ്രചരിച്ചത്
advertisement
ഇതാണ് അന്നാ രാജന്റേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റ്. ഇതിനു പിന്നാലെ ടോപ്പും സ്കര്ട്ടും ധരിച്ച് ആർത്തുല്ലസിച്ച് ഒരു തൂക്കുപാലത്തിലൂടെ നടന്നു നീങ്ങുന്ന സ്വന്തം വീഡിയോ ശകലവും അന്നാ രാജൻ അപ്‌ലോഡ് ചെയ്യാൻ മറന്നില്ല. ഇതാണ് താൻ എന്ന് അന്നാ രാജൻ ഇതിനു ക്യപ്ഷൻ ഇട്ടു. 603K ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അന്നാ രാജൻ. അന്വേഷണങ്ങൾക്കായി വിളിക്കാൻ മാനേജരുടെ നമ്പറും ഇമെയിൽ വിലാസവും അന്ന ഈ അക്കൗണ്ട് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്
advertisement
'ഇതാണ് ഞാൻ' എന്ന് ക്യാപ്‌ഷൻ നൽകി അന്നാ രാജൻ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീൻഷോട്ട്. അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലെത്തിയ അന്നാ രാജൻ, രണ്ടാമത് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി വേഷമിട്ടു. 2017 മുതൽ മലയാള സിനിമയിൽ സജീവമാണ് താരം. ഈ വർഷം ദാവീദ്, ജെയ്ലർ 2 തുടങ്ങിയ സിനിമകൾ അന്നാ രാജന്റേതായുണ്ട്. സിനിമകളേക്കാൾ ഉദ്‌ഘാടന വേദികളിൽ സജീവമാണ് അന്നാ രാജൻ