കടയിൽ കയറി മോഷ്ടിച്ച കള്ളനെ കണ്ടെത്തി 'മീശ മാധവൻ പുരസ്‌കാരം' നൽകി കടയുടമയുടെ ആദരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടയിലെ സിസി ടിവി ക്യാമറയിൽ കള്ളൻ കുടുങ്ങുകയായിരുന്നു
ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്കാരവം നൽകി ആദരിച്ച് കടയുടമ. വെറും പുരസ്കാരമല്ല മീശമാധവൻ അവാർഡ്! തിരുവനന്തപുരം കടക്കാവൂരുള്ള ആദിത്യ ബേക്കറി ആൻഡ് ഫാസ്റ്റ് ഫുഡിലാണ് മോഷണം നടന്നത്. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടിലെ സിസി ടിവി ക്യാമറയിൽ കള്ളൻ കുടുങ്ങുകയായിരുന്നു. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തിൽ കടന്നുകളഞ്ഞത്.
advertisement
മോഷണം ശ്രദ്ധയിൽപെട്ട കടയുടമ അനീഷും ഭാര്യ ശുഭയും വളരെ കഷ്ടപ്പെട്ട് ഒടുവിൽ വർക്കല നെടുങ്ങാണ്ടതുള്ള കള്ളന്റെ വീട് കണ്ട് പിടിച്ചു. തുടർന്ന് സിസിടിവിൽ പതിഞ്ഞ കള്ളന്റെ ചിത്രം പതിപ്പിച്ച 'മീശമാധവൻ പുരസ്കാരവും' ഒരു പൊന്നാടയുമായി കള്ളനെ ആദരിക്കാനെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊന്നാടയണിയിച്ച് പുരസ്കാരം നൽകിയപ്പോൾ എന്താണ് സംഭവിച്ചതെന്നറിയാതെ 'വണ്ടറടിച്ച്' നിൽക്കുന്ന കള്ളനെയും വീഡിയോയിൽ കാണാം. അബദ്ധം പറ്റിപ്പോയതാണെന്ന് കള്ളൻ പറയുമ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞാണ് കടയുടമ പോകുന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 11, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കടയിൽ കയറി മോഷ്ടിച്ച കള്ളനെ കണ്ടെത്തി 'മീശ മാധവൻ പുരസ്‌കാരം' നൽകി കടയുടമയുടെ ആദരം