Navya Nair | കരഞ്ഞു പറഞ്ഞു നോക്കി, പട്ടീടെ വിലയായിരുന്നു, മൈൻഡ് ചെയ്തില്ല; കിളിപോയ സാഹചര്യത്തെക്കുറിച്ച് നവ്യ നായർ
- Published by:meera_57
- news18-malayalam
Last Updated:
പിന്നെ കുറച്ചു നേരത്തേക്ക് ചെവിയിൽ നിന്നും പുക പോകുന്ന ഫീൽ ആയിരുന്നു. അനുഭവം ഓർത്തെടുത്ത് നവ്യ നായർ
പുതിയ സിനിമയായ 'പാതിരാത്രി' തിയേറ്ററിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ് നടി നവ്യ നായർ (Navya Nair) ഇപ്പോൾ. താരത്തിന്റെ ചില അഭിമുഖങ്ങൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയെക്കാളും, തന്റെ വ്യക്തിപരമായ വിഷയങ്ങളാകും അവരിവിടെ കൂടുതലും അവതരിപ്പിച്ചിരിക്കുക. സിനിമയിൽ തിളങ്ങി നിന്ന നാളുകളിൽ നവ്യ മുൻനിര നായകന്മാരുടെയെല്ലാം നായികയായിരുന്നു. രണ്ടാം വരവിൽ നവ്യ കുറച്ചുകൂടി പക്വതയുള്ള റോളുകളിലേക്ക് പതിയെ ചുവടുമാറ്റി. പുതിയ സിനിമയിൽ നവ്യ പോലീസുകാരിയാണ്. നായകൻ സൗബിൻ ഷാഹിർ
advertisement
സിനിമ തന്നെ വേണമെന്നില്ല നവ്യക്ക് സമയം ചിലവിടാൻ. വീടിന്റെ മുകളിലായി ആരംഭിച്ച നൃത്ത വിദ്യാലയം മാതംഗിയിലും നവ്യ സജീവമാണ്. അച്ഛനും അമ്മയും സഹോദരനും മകനും നവ്യക്ക് പിന്തുണയുമായി ഉണ്ടാവും കൂടെ. പലയിടങ്ങളിലും നവ്യ നൃത്തം അവതരിപ്പിക്കാറുമുണ്ട്. നവ്യയുടെ നൃത്ത പരിപാടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. സ്കൂൾ കാലം മുതലേ നവ്യ നായരുടെ നൃത്ത മേഖലയിലെ പ്രാവീണ്യം പ്രശസ്തമാണ്. കലോത്സവങ്ങളിലെ ആ പ്രതിഭയാണ് ധന്യ വീണയെ ഇന്ന് കാണുന്ന നവ്യ നായരാക്കി മാറ്റിയതും (തുടർന്ന് വായിക്കുക)
advertisement
അടുത്തിടെ നവ്യ വിദേശത്തു പോയ സംഭവം വലിയ വാർത്തയായിരുന്നു. ഓസ്‌ട്രേലിയയിലെ മെൽബണിലാണ് നവ്യാ നായർ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ പോയത്. പോയപ്പോൾ തലയിലും കയ്യിലുമായി ഓരോ കെട്ട് മുല്ലപ്പൂവും നവ്യയുടെ കൂടെയുണ്ടായിരുന്നു. കുറച്ച് തലയിൽ ചൂടുകയും, ബാക്കി വരുന്ന മുല്ലപ്പൂ പൊതിഞ്ഞ് സൂക്ഷിക്കുകയും ചെയ്യാൻ നവ്യയുടെ അച്ഛൻ നിർദേശിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുള്ള മുല്ലപ്പൂവിന് ഇത്രയും ഗുരുതരപ്രശ്നം ഉണ്ടാക്കാൻ കഴിയും എന്ന് നവ്യ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല
advertisement
നവ്യയുടെ ബാഗിൽ 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂമാല ഉണ്ടായിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷനാണ് നവ്യാ നായരെ അങ്ങോട്ട് ക്ഷണിച്ചത്. ഓസ്‌ട്രേലിയയിലെ ബയോസെക്യൂരിറ്റി നിയമങ്ങൾ കർശനമായതാണ് നവ്യക്ക് തിരിച്ചടിയായത്. നിയമപ്രകാരം, ഓസ്‌ട്രേലിയയിലെ തനതു പുഷ്പ വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിൽ പ്രത്യേക നിയമങ്ങളുണ്ട്. മറ്റൊരു രാജ്യത്തു നിന്നും അനുവദനീയമല്ലാത്തവ ഇവിടെ പ്രവേശിപ്പിക്കുക അസാധ്യം. എയർപോർട്ടിലെ ഡിക്ലറേഷൻ ഫോമിൽ ഇത് പരാമർശിച്ചാൽ മതിയായിരുന്നു. നവ്യ അക്കാര്യം വിട്ടുപോയി
advertisement
നവ്യ ഇതേപ്പറ്റി അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ കൂടുതൽ വ്യക്തമാക്കി. ബാഗ് പരിശോധന കഴിഞ്ഞതും, നവ്യയോട് തിരിഞ്ഞു നിൽക്കാനായി അവിടുത്തെ എയർപോർട്ട് അധികൃതരുടെ ആവശ്യം, തലമുടിയിൽ ചൂടിയിരുന്ന മുല്ലപ്പൂ മാല എടുത്തു മാറ്റാനും. മുല്ലപ്പൂ അഴിച്ചു അവർക്ക് കൈമാറി. ഇതെന്തെന്ന ചോദ്യത്തിന് നമ്മുടെ നാട്ടിൽ മുല്ലപ്പൂവിനുള്ള പ്രസക്തിയെക്കുറിച്ച് നവ്യ വാചാലയായി. പിന്നെ അവരൊന്നും നോക്കീല 1890 ഡോളറിന്റെ ഫൈൻ നവ്യക്ക് അടിച്ചു കയ്യിൽ കൊടുത്തു. ഇത്രയും കേട്ടതും, നവ്യ പെട്ടെന്ന് ഫോൺ എടുത്ത് ഗുണിച്ചു നോക്കാൻ പോയി. ഇത് എത്ര രൂപയാകും എന്ന് നോക്കാനായിരുന്നു അത്
advertisement
മൊബൈൽ ഉപയോഗിക്കരുതെന്നായി അടുത്ത നിർദേശം. എന്നാൽ മനസ്സിൽ ഗുണിക്കാലോ എന്നായി നവ്യ. മനക്കണക്കിൽ തെളിഞ്ഞത് ലക്ഷങ്ങളുടെ തുക. നവ്യക്ക് അന്ന് ഫൈൻ അടിച്ചു കിട്ടിയ തുക 1.14 ലക്ഷം ആയിരുന്നു. പിന്നെ കുറച്ചു നേരത്തേക്ക് ചെവിയിൽ നിന്നും പുക പോകുന്ന ഫീൽ ആയിരുന്നു. 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന രീതിയിൽ കുറെയേറെ കരഞ്ഞ് പറഞ്ഞ് തുടങ്ങി. പട്ടീടെ വിലയായിരുന്നു മൈൻഡ് ചെയ്തില്ല എന്ന് നവ്യ. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവം നടന്നത്