തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽനടയാത്രക്കാരി ബൈക്ക് ഇടിച്ച് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഗുരുതരാവസ്ഥയിൽ. പനത്തുറ സ്വദേശിനി സന്ധ്യ (53) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Also Read- താമരശ്ശേരി ചുരത്തിൽ കുരങ്ങ് കാറിന്റെ താക്കോൽ തട്ടിയെടുത്തു; പിന്തുടർന്ന് പോയ ആൾ കൊക്കയിൽ വീണു
ബൈക്ക് ഓടിച്ചിരുന്ന പോട്ടക്കുഴി സ്വദേശി അരവിന്ദ് (25) മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
പാച്ചല്ലൂർ തോപ്പടി നാഷണൽ ഹൈവേ റോഡിൽ വച്ച് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.