താമരശ്ശേരി ചുരത്തിൽ നിന്ന് യാത്രക്കാരൻ കൊക്കയിലേക്ക് വീണു. ചുരം വ്യൂ പോയിന്റില്‍ നിന്നുമാണ് മലപ്പുറം പൊന്‍മുള സ്വദേശി അയമു(33)വാണ് അപകടത്തിൽപെട്ടത്. കുരങ്ങ് കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയപ്പോൾ പിന്തുടർന്ന് പോയതായിരുന്നു.
Also Read- കസ്‌തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച സംഭവം; കേസ് ഡയറി കാണാനില്ല
കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ അയമുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കാലിനാണ് പരിക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.