• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | മലപ്പുറം പരപ്പനങ്ങാടിയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു

Accident | മലപ്പുറം പരപ്പനങ്ങാടിയിൽ സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു

ചെട്ടിപ്പടിയിൽനിന്ന് കോഴിക്കോട് റോഡില്‍ കുപ്പിവളവില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം

Sheeba

Sheeba

 • Last Updated :
 • Share this:
  മലപ്പുറം: സ്കൂട്ടറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവതി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലാണ് സംഭവം. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ഷീബയാണ് അപകടത്തില്‍പെട്ട് ദാരുണമായി മരിച്ചത്.

  ചെട്ടിപ്പടിയിൽനിന്ന് കോഴിക്കോട് റോഡില്‍ കുപ്പിവളവില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ലോറിയുടെ ടയറിനടിയില്‍പ്പെട്ട ഷീബ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. പരപ്പനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

  നടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ

  ചെന്നൈ: വീട്ടിൽ അതിക്രമിച്ചു കയറി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും സ്വർണവും പണവും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. തമിഴ് സിനിമാ-സീരിയൽ താരത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ മധുരവയൽ സ്വദേശി കണ്ണദാസൻ, രാമപുരം സ്വദേശി ശെൽവകുമാർ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.

  നടിയുടെ വലരസവക്കത്തെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വാതിൽ കുറ്റിയിട്ട അക്രമിസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി നടിയെ വിവസ്ത്രയാക്കുകയും ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. അതിനുശേഷം നടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ നടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാലയും അലമാരയിൽ ഉണ്ടായിരുന്ന 55000 രൂപയും തട്ടിയെടുത്ത ശേഷം പെട്ടെന്ന് അവിടെ നിന്ന് കടന്നുകളഞ്ഞു. ഇവർ ബൈക്കിലാണ് വന്നതെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു.

  Also Read- മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

  നടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വൈകാതെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. എന്നാൽ നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കാനായില്ല. സംഭവത്തിന് ശേഷം ഫോൺ തറയിൽ എറിഞ്ഞുടച്ചെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു.

  മത്സ്യവിൽപ്പനക്കാരനാണ് പ്രതി കണ്ണദാസനെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പ് ക്രിമിനൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നടിയുടെ താമസസ്ഥലത്ത് മൽസ്യവ്യാപാരം നടത്തിയിരുന്നത് ഇയാളാണെന്നാണ് സൂചന. നടി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് കണ്ണദാസൻ സുഹൃത്തായി ശെൽവകുമാറിനെയും കൂട്ടി കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
  Published by:Anuraj GR
  First published: