തൃശൂരിൽ പറമ്പിന് തീപിടിച്ച് ജോലിക്കാരൻ പൊള്ളലേറ്റ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
ഊരകം പള്ളിയ്ക്ക് പുറക് വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് വിസ്ത്യതിയുള്ള തെങ്ങ് പറമ്പില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് തീ പടര്‍ന്നത്
തൃശൂർ: പുല്ലൂര്‍ ഊരകത്ത് തെങ്ങ് പറമ്പിന് തീ പിടിച്ചതിനിടയില്‍ ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു. പറമ്പില്‍ ജോലിയ്ക്കായി നിന്നിരുന്ന ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) എന്നയാളാണ് മരിച്ചത്. ഊരകം പള്ളിയ്ക്ക് പുറക് വശത്തായുള്ള സ്വകാര്യ വ്യക്തിയുടെ ഏക്കറ് കണക്കിന് വിസ്ത്യതിയുള്ള തെങ്ങ് പറമ്പില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് തീ പടര്‍ന്നത്.
പറമ്പില്‍ ആളിപടര്‍ന്ന തീ കണ്ട് പരിസരവാസികളുടെ നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പറമ്പ് മുഴുവനായും ആളിപടര്‍ന്ന തീ പിന്നീട് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
ഇതിനിടെയാണ് പറമ്പില്‍ പൊള്ളലേറ്റ് അവശനിലയില്‍ സുബ്രനെ കണ്ടെത്തിയത്. ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. സുബ്രന്റെ ഭാര്യ രത്‌ന. മക്കള്‍ രാജു, വിനു, സുനി. മരുമക്കള്‍ രേഖ സിനി സംഗീത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
February 28, 2023 5:55 PM IST