പനിയും ചുമയും ബാധിച്ച് മദനി; വൈറൽ ഫീവർ എന്ന് ഡോക്ടർമാർ

Last Updated:

ബാഗ്ലൂരുവിലെ വീട്ടിലാണ് മദനി  കഴിയുന്നത്.

കോഴിക്കോട്: ചുമയും പനിയും ബാധിച്ച് അബ്ദുള്‍ നാസര്‍ മദനി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും 'വൈറൽ ഫീവർ' ആണെന്നുമാണ്  ഡോക്ടര്‍മാര്‍ മദനിയെ അറിയിച്ചത്. ഈ കാര്യം മദനിതന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
മദനിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ,
കുറച്ചു ദിവസങ്ങളായി ചുമയും ചെറിയ തോതിൽ പനിയുമുണ്ടായിരുന്നു.
'വയറൽ ഫീവർ' ആണെന്നാണ് ഡോക്ടർമാർ പറയുന്നത് ഇന്നും ആശുപത്രിയിൽ പോയിരുന്നു രക്ത പരിശോധനയിൽ creatinine ന്റെ അളവ് കൂടുതൽ വർധിച്ചിട്ടുണ്ട്.
ഇപ്പോൾ ഛർദിയും ലൂസ്‌മോഷനും വർധിച്ചിരിക്കുകയാണ്.
ലോകത്തെ മുഴുവൻ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മാരക വിപത്തിന്റെ മുന്നിൽ എന്റെ ഒരാളുടെ രോഗം വലിയ ഒരു കാര്യമല്ലെങ്കിലും എന്റെ പ്രിയ സഹോദരങ്ങൾ മറ്റുള്ളവർക്കായുള്ള പ്രാർത്ഥനയുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.
advertisement
സർവശക്തന്റെ കാരുണ്യം നാം ഓരോരുത്തരും ഉൾപ്പെടെ മുഴുവൻ മനുഷ്യരുടെ മേലും ഉണ്ടാകുമാറാകട്ടെ!!!
ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ ബാഗ്ലൂരുവിലെ വീട്ടിലാണ് മദനി  കഴിയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പനിയും ചുമയും ബാധിച്ച് മദനി; വൈറൽ ഫീവർ എന്ന് ഡോക്ടർമാർ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement