പാലക്കാട്: ഹൈക്കോടതി(High Court) ചൂണ്ടിക്കാട്ടിയ എസ്ഡിപിഐ(SDPI) പോപുലര്‍ ഫ്രണ്ട്(Popular Front) തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി(ABVP) സംസ്ഥാന ജോ. സെക്രട്ടറി എന്‍.വി അരുണ്‍. നിരന്തരം ഈ നാടിന്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകള്‍ എന്ന നിലക്കും ഗുരുതരമായ അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളായതുകൊണ്ടും തീവ്രവാദ സംഘടനകളാണെന്ന് കോടതി തന്നെ ചൂണ്ടികാട്ടിയ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്.
കേരളത്തില്‍ മുന്‍ കൂട്ടി ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെടുത്തുന്ന രീതി നാട്ടില്‍ അതീവ ഭീകരത സൃഷ്ടിക്കുന്നതാണ്. കേരളത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലപാതകത്തില്‍ പ്രതിക്കൂട്ടില്‍ അകപ്പെട്ടവരും ഇതേ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു.
മതഭ്രാന്തില്‍ സ്വന്തം മതത്തിനു വേണ്ടി തീവ്രവാദ പ്രവര്‍ത്തനം നടത്തി മറ്റു മതസ്ഥരെ കൊലപ്പെടുത്തുകയോ, സ്വയം രക്തസാക്ഷിയാവുകയോ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോകാം എന്ന് വിശ്വസിക്കുന്ന ഇത്തരത്തിലുള്ള തീവ്രവാദികളാണ് ചാവേറുകളായി സ്‌ഫോടന പരമ്പരകള്‍ക്കുപോലും നേതൃത്വം കൊടുക്കുന്നത്.
Also Read-Extremists | പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകൾ: കേരളാ ഹൈക്കോടതി
ഇത്തരം ഗൗരവതരമായ സാഹചര്യത്തില്‍ അടിയന്തിരമായി എസ്ഡിപിഐ-പോപുലര്‍ ഫ്രണ്ട് മതതീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും എന്നിവ തീവ്രവാദ സംഘടനകളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നായിരുന്നു കേരളാ ഹൈക്കോടതി പറഞ്ഞത്.
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. സഞ്ജിത്തിന്റെ ഭാര്യ എസ് അർഷിക (S Arshika) സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. തീവ്ര സംഘടനകൾ ആണെങ്കിലും ഇവ നിരോധിക്കപ്പെട്ടിട്ടില്ലെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abvp, Popular front of India, Sdpi