Accident | മണ്ണാർക്കാട് ബൈക്കിൽ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു

Last Updated:

കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും കല്ലടിക്കോട് ചുങ്കത്ത് നിന്നും ജോലി കഴിഞ്ഞ് കാഞ്ഞികുളത്തെ പെട്രോള്‍ പമ്പിൽ കയറി പെട്രോള്‍ അടിച്ച്‌ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

പാലക്കാട്: മണ്ണാര്‍ക്കാട് ദേശീയപാതയില്‍ ബൈക്കിൽ ലോറിയിടിച്ച്‌ സഹോദരങ്ങള്‍ മരിച്ചു. കല്ലടിക്കോട് കാഞ്ഞികുളത്താണ് സംഭവം. കോങ്ങാട് മണിക്കശ്ശേരി ചേരേങ്കല്‍ വീട്ടില്‍ ദാസന്റെ മക്കളായ സജിത്ത് (30), സനൂപ് (27) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ജോലി കഴഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.
കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇരുവരും കല്ലടിക്കോട് ചുങ്കത്ത് നിന്നും ജോലി കഴിഞ്ഞ് കാഞ്ഞികുളത്തെ പെട്രോള്‍ പമ്പിൽ കയറി പെട്രോള്‍ അടിച്ച്‌ വീട്ടിലേക്ക് പോകും വഴിയാണ് അപകടം.
എഫ്‌ സി ഐയില്‍ നിന്നുള്ള ലോഡ് ഇറക്കി മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ലോറി മഴ പെയ്തപ്പോള്‍ റോഡില്‍ തെന്നി തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഈ സമയം ഇതുവഴി സജിത്തും സനൂപും സഞ്ചരിച്ച ബൈക്കില്‍ ലോറി തട്ടുകയും ബൈക്ക് റോഡില്‍ മറിയുകയുമായിരുന്നു.
ഇന്ന് ഉണ്ടായ മറ്റൊരു സംഭവത്തിൽ നിലമുഴുന്നതിനിടയില്‍ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു യുവ കര്‍ഷകന്‍ മരിച്ചു. മണ്ണടി കാര്‍ത്തികയില്‍ ദിനേഷ്‌കുമാര്‍ (40) ആണ് മരണപെട്ടത്.ഏനാത്ത് മണ്ണടിയില്‍ ആണ് സംഭവം. പ്രവാസിയായിരുന്ന ദിനേഷ്‌കുമാര്‍ എഴുമാസം മുന്നെയാണ് നാട്ടിലെത്തിയത്.
advertisement
കൃഷിയോടുള്ള ആഗ്രഹം നിമിത്തം കഴിഞ്ഞ മാസം ട്രാക്ടര്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മണ്ണടി താഴത്തു വയല്‍ ചെമ്പകശ്ശേരി ഏലയില്‍ നിലമുഴുതു കഴിഞ്ഞു വര്‍ഷങ്ങളായി കൃഷിയില്ലാത്ത നിലം ഉഴുവാനുള്ള ശ്രമത്തിനിടയില്‍ ട്രാക്ടര്‍ ചതുപ്പില്‍ പുതയുകയായിരുന്നു.
ട്രാക്ടര്‍ മുന്നോട്ടെടുക്കാനുള്ള നീക്കത്തില്‍ ട്രാക്ടര്‍ തലകീഴായി മറിയുകയുമായിരുന്നു. ട്രാക്ടറിനടിയില്‍ പെട്ടു ചെളിയില്‍ പുതഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം കണ്ടു ഓടികൂടിയ നാട്ടുകാര്‍ കയര്‍ കെട്ടി ട്രാക്ടര്‍ ഉയര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
advertisement
ഞായറാഴ്ച വൈകിട്ട് 5.30 ഓടെ എം സി റോഡിൽ പറന്തൽ പല്ലാകുഴി കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസ് എതിർ ദിശയിൽ നിന്നു വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് സമീപത്തെ വയലിലേക്ക് മറിഞ്ഞു.
advertisement
കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇതേ തുടർന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർ തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്ത് എത്തിയ പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.ദിശ മാറി എത്തിയ ബസ് ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ബെൻസനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
advertisement
കഴിഞ്ഞ ദിവസം തിരുവനന്തപുരം വെമ്പായം പിരപ്പന്‍കോടിന് സമീപം കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കിളിമാനൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസും വെമ്പായം ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | മണ്ണാർക്കാട് ബൈക്കിൽ ലോറിയിടിച്ച് സഹോദരങ്ങൾ മരിച്ചു
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement