കോട്ടയം: പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് ബിനുപുളിക്കകണ്ടത്തെ വീണ്ടും പരിഗണിച്ച് സിപിഎം. ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസിന്റേത്. എന്നാൽ ജോസ് കെ മാണിയുടെ പരാതിക്ക് വഴങ്ങിയാൽ തെറ്റായ കീഴ്വഴക്കം ഉണ്ടാകുമെന്ന് ഒരു വിഭാഗം പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് കാരണമാകുമെന്ന് അഭിപ്രായം ഉയർന്നു.
ഏരിയ കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മിറ്റിയുമായി ആശയവിനിമയം നടത്തി അന്തിമ തീരുമാനമുണ്ടാകും. ബിനുവിനെതിരെ പിടിവാശി പാടില്ല എന്ന് സിപിഎം ജോസിനെ അറിയിച്ചു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നായിരുന്നു കേരള കോണ്‍ഗ്രസ് സിപിഎമ്മിനെ അറിയിച്ചിരുന്നത്.
സിപിഎമ്മിന് ആറ് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു. സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു.നഗരസഭ ചെയർമാൻ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര രാജിവയ്ക്കുകയും ചെയ്തു. എന്നാൽ പുതിയ ചെയർമാൻ സ്ഥാനം ആർക്കെന്ന കാര്യത്തിലാണ് ഭിന്നത ഉടലെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.