കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന താഹ ഫസലിന്‍റെ ഉമ്മയും സഹോദരനും മനുഷ്യ മഹാശൃംഖലയിൽ. പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് സംഘടിപ്പിച്ച ശൃംഖലയിൽ മീഞ്ചന്ത വട്ടക്കിണറിലാണ് താഹയുടെ സഹോദരൻ ഇജാസും ഉമ്മ ജമീലയും പങ്കെടുത്തത്.
താഹയും താനും ഇപ്പോഴും പാർട്ടി അംഗങ്ങളാണെന്ന് സഹോദരൻ ഇജാസ് പറഞ്ഞു. ഭരണഘടന തകർക്കപ്പെടുമ്പോൾ മനുഷ്യ മഹാ ശൃംഖല പോലുള്ള സമരങ്ങൾ അനിവാര്യമാണ്. താഹ ഇപ്പോഴും പാർട്ടി അംഗമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞത് താഹ മാവോയിസ്റ്റാണെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണെന്നും ഇജാസ് പറഞ്ഞു.
താഹ ജയിലിന് വെളിയിൽ ആയിരുന്നെങ്കിൽ ശൃംഖലയിൽ പങ്കാളി ആവുമായിരുന്നു. യുഎപിഎയ്ക്കും സിഎഎയ്ക്കും എതിരാണ് പാർട്ടി നിലപാട്. കുടുംബത്തിന് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും ഇജാസ് പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.