യുവതിക്കുനേരെ ആസിഡാക്രമണം നടത്തിയത് രണ്ടാം ഭർത്താവെന്ന് മൊഴി; പ്രകോപനമായത് ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്‍റെ വൈരാഗ്യം
- Published by:Anuraj GR
- news18-malayalam
Last Updated:
തലയുടെ വലതു ഭാഗത്തുകൂടി ആസിഡ് ഒഴിച്ചതിനാൽ തലയിലും മുഖത്തും വലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് യുവതിക്ക് പൊള്ളലേറ്റത്
കണ്ണൂർ: തളിപ്പറമ്പിൽ കോടതി ജീവനക്കാരിയായ യുവതിക്കുനേരെ ആസിഡാക്രമണം നടത്തിയ രണ്ടാം ഭർത്താവ്. യുവതി ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ആസിഡാക്രമണം നടത്തിയതെന്ന് പിടിയിലായ സർ സയ്യിദ് കോളജ് ലാബ് ജീവനക്കാരൻ മുതുകുടയിലെ അഷ്ക്കർ പൊലീസിനോട് പറഞ്ഞു. കൂവോട് സ്വദേശി കെ. ഷാഹിദയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാഹിദയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേർക്കാണെന്നാണ് അറസ്റ്റിലായ അഷ്‌ക്കർ പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ആസിഡ് ആക്രമണത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ പ്രതി അഷ്‌ക്കർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നടുവിൽ സ്വദേശിയും ബഷീറെന്നയാളുടെ ഭാര്യയുമായ തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരിയായ ഷാഹിദയെ താൻ മതപരമായി വിവാഹം കഴിക്കുകയും ഏഴുമാസത്തോളം ഏഴോത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തുവെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
advertisement
ആദ്യ ഭർത്താവ് ബഷീറിനോടൊപ്പം ഷാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് അഷ്‌കർ പൊലീസിനോട് പറഞ്ഞു. തലയുടെ വലതു ഭാഗത്തുകൂടി ആസിഡ് ഒഴിച്ചതിനാൽ തലയിലും മുഖത്തും വലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് ഷാഹിദയ്ക്കു പൊള്ളലേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur Cantonment,Kannur,Kerala
First Published :
March 14, 2023 9:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതിക്കുനേരെ ആസിഡാക്രമണം നടത്തിയത് രണ്ടാം ഭർത്താവെന്ന് മൊഴി; പ്രകോപനമായത് ആദ്യ ഭർത്താവിനൊപ്പം താമസിച്ചതിന്‍റെ വൈരാഗ്യം