'തീവ്രവാദം നിലനിൽക്കേണ്ടതില്ല, ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്'; പൃഥ്വിരാജ്
- Published by:Sneha Reghu
- news18-malayalam
Last Updated:
മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകന്ദൻ തുടങ്ങിയ നടന്മാരും സൈനികരെ അഭിനന്ദിച്ചിരുന്നു
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൃഥ്വിരാജ് ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ചത്.
'എവിടെയും, ഏത് രൂപത്തിലും തീവ്രവാദം ലോകത്ത് നിലനിൽക്കേണ്ടതില്ല. നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്. ജയ് ഹിന്ദ്'- പൃഥ്വിരാജ് കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ നിരവധിപേരാണ് അഭിനന്ദിച്ചിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ഉണ്ണി മുകന്ദൻ തുടങ്ങിയ നടന്മാരും പ്രതികരണം അറിയിച്ചിരുന്നു. നിങ്ങൾ രാഷ്ട്രത്തിന് അഭിമാനമാണ്, ജയ് ഹിന്ദ്!' എന്നാണ് മമ്മൂട്ടി കുറിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ തന്റെ ഫേസ്ബുക്ക് കവർ ചിത്രമാക്കിക്കൊണ്ട് കുറിപ്പും പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്.
Also Read : 'ഇന്ത്യൻ സൈന്യം അവരുടെ വീര്യവും ധൈര്യവും കാണിച്ചു, സാധാരണക്കാരെ ആക്രമിച്ചിട്ടില്ല': രാജ്നാഥ് സിങ്
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. 1.44-ഓടെ നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 07, 2025 9:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തീവ്രവാദം നിലനിൽക്കേണ്ടതില്ല, ഇന്ത്യൻ സൈനികർക്ക് സല്യൂട്ട്'; പൃഥ്വിരാജ്