'സത്യം തെളിഞ്ഞു'; മഞ്ജു വാര്യർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥക്കും എതിരെ ദിലീപ്
- Published by:Rajesh V
- news18-malayalam
Last Updated:
മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പം ക്രിമിനൽ പോലീസുകാരും കൂട്ടുനിന്നുവെന്നും ദിലീപ് പ്രതികരിച്ചു
കൊച്ചി: സത്യം തെളിഞ്ഞുവെന്ന് പ്രതികരിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യർ പറഞ്ഞിടത്തു നിന്നാണ് ഗൂഢാലോചന തുടങ്ങിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവർക്കൊപ്പം ക്രിമിനൽ പോലീസുകാരും കൂട്ടുനിന്നുവെന്നും ദിലീപ് പ്രതികരിച്ചു.
ഇതും വായിക്കുക: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ; ഒന്നു മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ
കോടതിയിൽ നിന്ന് പുറത്തേക്ക് വന്ന ദിലീപ് 'സര്‍വശക്തനായ ദൈവത്തിന് നന്ദി', എന്നാണ് ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിലെ യഥാര്‍ത്ഥ ഗൂഢാലോചന തന്നെ പ്രതിയാക്കാന്‍ വേണ്ടിയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു.
'ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പോലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞെു. എന്നിട്ട് പോലീസ് സംഘം ചില മാധ്യമങ്ങളേയും അവര്‍ക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സമൂഹ മാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു', ദിലീപ് ആരോപിച്ചു.
advertisement
ഇതും വായിക്കുക: അപൂർവങ്ങളിൽ അത്യപൂർവം; റേപ്പ് ക്വട്ടേഷൻ കേസും ഗൂഢാലോചനയും
'പോലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്', ദിലീപ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 08, 2025 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യം തെളിഞ്ഞു'; മഞ്ജു വാര്യർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥക്കും എതിരെ ദിലീപ്


