• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC| ഒരു ടൂർ പോകാം; പത്താംക്ലാസ് തോറ്റവർക്കായി ഉല്ലാസയാത്രയുമായി AISF

SSLC| ഒരു ടൂർ പോകാം; പത്താംക്ലാസ് തോറ്റവർക്കായി ഉല്ലാസയാത്രയുമായി AISF

ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.

  • Share this:
    എസ്എസ്എൽസി(SSLC)പരീക്ഷയിൽ തോറ്റവർക്ക് ആശ്വാസമേകാൻ ഉല്ലാസയാത്ര സംഘടിപ്പിച്ച് എഐഎസ്എഫ് (AISF). ജിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട് സ്‌കൂളില്‍ നിന്ന് പരീക്ഷയെഴുതി പരാജയപ്പെട്ട കുട്ടികൾക്കായാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

    സിപിഐ ചാലിയാര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എഐഎസ്എഫ് ചാലിയാര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഉല്ലാസയാത്ര നടത്തുന്നത്. 'വിജയം അന്തിമമല്ല, പരാജയം മാരകമല്ല, അത് തുടരാനുള്ള ധൈര്യമാണ്' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഉല്ലാസയാത്ര

    ഉല്ലാസയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.

    Also Read-എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ബാലതാരം മീനാക്ഷി

    ഇന്നലെയാണ് എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നത്. 99.26 ശതമാനമാണ് ഇത്തവണത്തെ വിജയം. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട്ടിൽ.

    2961 പരീക്ഷ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആകെ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷം 99.46 ശതമാനമായിരുന്നു വിജയം. 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
    Published by:Naseeba TC
    First published: