കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള
- Published by:Sneha Reghu
- news18-malayalam
Last Updated:
'വോട്ട് ചോരി' പ്രചാരണം ശക്തമാക്കുന്നതിനായി കോൺഗ്രസ് ദേശീയ തലസ്ഥാനത്ത് മെഗാ റാലി നടത്തിയിരുന്നു
ശ്രീനഗർ: കോൺഗ്രസിൻ്റെ 'വോട്ട് ചോരി' പ്രചാരണവുമായി ബന്ധപ്പെട്ട് INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. ഓരോ പാർട്ടിക്കും അവരുടേതായ അജണ്ട തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"എസ്‌ഐആറിനെ പ്രധാന വിഷയമാക്കി വോട്ട് ചെയ്യാൻ കോൺഗ്രസ് തിരഞ്ഞെടുത്തു. എന്തുചെയ്യണമെന്ന് അവരോട് പറയാൻ നമ്മൾ ആരാണ്? അവർക്ക് അവരുടെ വിഷയങ്ങൾ തിരഞ്ഞെടുക്കാം, നമുക്ക് നമ്മുടേത് തിരഞ്ഞെടുക്കാം." അബ്ദുള്ള പറഞ്ഞു.
'വോട്ട് ചോരി' പ്രചാരണം ശക്തമാക്കുന്നതിനായി കോൺഗ്രസ് ദേശീയ തലസ്ഥാനത്ത് മെഗാ റാലി നടത്തിയിരുന്നു. വോട്ടിംഗ് പ്രക്രിയയിൽ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ചുവെന്നാണ് പ്രധാന പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു.
ഇൻഡി സഖ്യം "ലൈഫ് സപ്പോർട്ടിൽ" (ജീവൻ രക്ഷിക്കാനുള്ള സംവിധാനത്തിൽ) ആണെന്ന് അബ്ദുള്ള ഒരാഴ്ച മുമ്പ് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പുതിയ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പ്രസ്താവന.
advertisement
പ്രതിപക്ഷ സഖ്യത്തിലെ ഐക്യമില്ലായ്മയിൽ ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ പരിഹസിച്ചു. "ഒമർ അബ്ദുള്ള പറഞ്ഞത് തെറ്റാണ്. ഇൻഡി സഖ്യത്തിന് ലൈഫ് സപ്പോർട്ടില്ല. അത് മരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇൻഡി സഖ്യം അവസാനിച്ചു. അതിന് ആദരാഞ്ജലി അർപ്പിക്കണം. അതിന് നേതാവോ നയമോ ഇല്ല." എന്നാണ് ഷാനവാസ് ഹുസൈൻ പ്രതികരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Srinagar,Jammu and Kashmir
First Published :
December 15, 2025 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിന്റെ 'വോട്ട് ചോരി' INDI സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒമർ അബ്ദുള്ള










