advertisement

Kerala SSLC Result 2022| എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ബാലതാരം മീനാക്ഷി

Last Updated:

ഒന്ന് ബി പൊസീറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പ്ലസ് എന്നാണ് തമാശയായി മീനാക്ഷി കുറിച്ചത്

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ബാലതാരമാണ് മീനീക്ഷി (Meenakshi). സിനിമാ താരമായും അവതാരകയായും കുടുംബ പ്രേക്ഷകരുടെ പ്രിയ താരത്തിന് ആരാധകരേറെ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടേറെ ഹിറ്റ് സിനിമകളിലും ടെലിവിഷൻ പരിപാടികളിലും തിളങ്ങാനും താരത്തിനായി. അഭിനയത്തിൽ മാത്രമല്ല, പഠനത്തിനും മുന്നിൽതന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി എന്ന അനുനയ അനൂപ്.
എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാർന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി. പത്തില്‍ ഒൻപത് വിഷങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. തന്റെ മാര്‍ക് ലിസ്റ്റ് മീനാക്ഷി തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒന്ന് ബി പൊസീറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പ്ലസ് എന്നാണ് തമാശയായി മീനാക്ഷി കുറിച്ചത്. കിടങ്ങൂർ എൻ എസ് എസ് എച്ച്എസ്എസിലെ വിദ്യാർഥിയായിരുന്നു മീനാക്ഷി. ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ ഒട്ടേറെ പേരാണ് മിന്നും വിജയത്തിൽ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
advertisement
അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ 'വണ്‍ ബൈ ടുവി'ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. ‌ മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ 'ഒപ്പ'ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. 'ഒപ്പം' എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങളും ഗാനവും എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. 'മോഹൻലാല്‍', 'ക്വീൻ', 'അലമാര', 'മറുപടി', 'ഒരു മുത്തശ്ശി ഗഥ', 'ജമ്‍ന പ്യാരി' തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ 'കവച'യിലും വേഷമിട്ടു. ടെലിവിഷനിൽ അവതാരകയായും തിളങ്ങിനിൽക്കുകയാണ് താരം.
advertisement
എസ് എസ് എൽ സി പരീക്ഷയിൽ 99.26 ശതമാനം വിജയം. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44,363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ. കുറവ് വയനാട്ടിൽ.
2961 പരീക്ഷ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ ആകെ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷം 99.46 ശതമാനമായിരുന്നു വിജയം. 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala SSLC Result 2022| എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ബാലതാരം മീനാക്ഷി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement