BREAKING: കുത്തിയത് SFI യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് അഖിലിന്റെ നിർണായക മൊഴി
Last Updated:
വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിൽ എസ്എഫ്ഐക്കെതിരെ നിർണായക മൊഴി. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് കുത്തിയതെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഖിൽ മൊഴി നൽകി. സംഘത്തിൽ ഇരുപതിലേറെ എസ്എഫ്ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിൽ ഡോക്ടറോട് പറഞ്ഞു. റിപ്പോർട്ട് ഡോക്ടർ പൊലീസിന് കൈമാറി. വിശദമൊഴി എടുക്കാൻ പൊലീസ് ഡോക്ടർമാരുടെ അനുമതി തേടി.
അതേസമയം, യൂണിവേഴ്‌സിറ്റ് കോളജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എസ്എഫ് ഐക്ക് തെറ്റ് പറ്റിയെന്നും നിലപാട് തിരുത്തണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിതന്നെ പറഞ്ഞു. മറ്റ് സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ മാപ്പ് ചോദിച്ച് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വിപി സാനു രംഗത്തെത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2019 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: കുത്തിയത് SFI യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് അഖിലിന്റെ നിർണായക മൊഴി