'നാളെ അവധിയില്ല;നേരത്തെ ഉറങ്ങണം; ഉമ്മ ചോദിച്ചുവാങ്ങാന്‍ മറക്കരുതേ'; ആലപ്പുഴ കളക്ടര്‍ വീണ്ടും കുറിപ്പുമായി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രാത്രി എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണമെന്നും ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതെന്നും കളക്ടര്‍ ഓർമ്മപ്പെടുത്തുന്നു.
ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കൈയടിവാങ്ങിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. അവധി പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുട്ടികള്‍ക്കായി അവധി നൽകിയിട്ടില്ല എന്ന പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടര്‍.
രാത്രി എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണമെന്നും ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതെന്നും കളക്ടര്‍ ഓർമ്മപ്പെടുത്തുന്നു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.
advertisement
കളക്ടറിന്റെ കുറിപ്പ്
പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ... ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം, അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.
advertisement
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നാളെ അവധിയില്ല;നേരത്തെ ഉറങ്ങണം; ഉമ്മ ചോദിച്ചുവാങ്ങാന്‍ മറക്കരുതേ'; ആലപ്പുഴ കളക്ടര്‍ വീണ്ടും കുറിപ്പുമായി