കൂടോത്രമോ? KPCC പ്രസിഡന്റിനെതീരെ കൂടോത്രമെന്ന് ആരോപണം; അവശിഷ്ടങ്ങൾ കണ്ടെത്തിയത് രാജ് മോഹൻ ഉണ്ണിത്താനുമൊത്ത്
- Published by:Sarika KP
- news18-malayalam
Last Updated:
പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അപായപ്പെടുത്താൻ കൂടോത്രമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻറെ കണ്ണൂരിലെ വസതിയിൽ നിന്ന് നിരവധി വസ്തുക്കൾ കണ്ടെടുത്തത് .പോലീസ് സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കൾ പുറത്തെടുത്തത്. കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ന്യൂസ് 18ന് ലഭിച്ചു.
സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തു.
advertisement
ശബ്ദസംഭാഷണം ഇങ്ങനെ
മന്ത്രവാദി : കാലിന്റെ ആകൃതിയിലുള്ള മാതൃക കിട്ടി
കെ സുധാകരൻ :കാലുകൾക്ക് ബലം കുറവുണ്ട്
മന്ത്രവാദി : വീടിന്റെ ആകൃതിയും വരച്ചുവെച്ചു
മന്ത്രിവാദി : ഒരുപാട് ചെയ്തിട്ടുണ്ട്, ഒതുക്കാൻ പറ്റുന്നതെല്ലാം ഒതുക്കി
കെ സുധാകരൻ : എന്നിട്ടും ഞാൻ ഇങ്ങനെ നിൽക്കുന്നത് അത്ഭുതം തന്നെ.. ഭസ്മമായാൽ തീർന്നേനെ.. അതുകൊണ്ടാണ് റിസ്ക് എടുത്തത്
മന്ത്രവാദി : ക്യാമറ സൂം ചെയ്താൽ തകിടിലുള്ള എഴുത്തുകൾ വായിക്കാൻ പറ്റും
മന്ത്രവാദി : തലയുടെ ആകൃതിയിലുള്ള തകിടും കണ്ടെത്തി
advertisement
കെ സുധാകരൻ : തലയ്ക്ക് ഭാരം, ഭയങ്കര വേദന ഉണ്ട്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 04, 2024 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടോത്രമോ? KPCC പ്രസിഡന്റിനെതീരെ കൂടോത്രമെന്ന് ആരോപണം; അവശിഷ്ടങ്ങൾ കണ്ടെത്തിയത് രാജ് മോഹൻ ഉണ്ണിത്താനുമൊത്ത്