'ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചത്'; വെള്ളാപ്പള്ളിയെ തള്ളി ആരിഫ്
Last Updated:
ചേർത്തലയിൽ ആരിഫിന് ലഭിച്ച വലിയ ഭൂരിപക്ഷം ഈഴവ അക്കൗണ്ടിൽ ചേർക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പളിയുടെ അവകാശവാദം എ എം ആരിഫ് പൂർണമായും തള്ളി.
ആലപ്പുഴ: ഈഴവരുടെ വോട്ട് കൊണ്ടാണ് ആലപ്പുഴയിൽ എൽ ഡി എഫ് ജയിച്ചതെന്ന വെള്ളാപ്പള്ളി നടേശന്റെ അവകാശവാദം തള്ളി എ എം ആരിഫ്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചതെന്ന് എ എം ആരിഫ് പറഞ്ഞു.
ചേർത്തലയിൽ ആരിഫിന് ലഭിച്ച വലിയ ഭൂരിപക്ഷം ഈഴവ അക്കൗണ്ടിൽ ചേർക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. എന്നാൽ വെള്ളാപ്പളിയുടെ അവകാശവാദം എ എം ആരിഫ് പൂർണമായും തള്ളി. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ടു കൊണ്ടല്ല ജയിച്ചതെന്ന് ആരിഫ്. എസ്എൻഡിപിയുടേയും എൻഎസ്എസിന്റേയും അടക്കം എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ലഭിച്ചു. വെള്ളാപ്പള്ളി അവകാശപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ആരിഫ്. ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചെങ്കിലും കുറവുണ്ടായെന്നും എ എം ആരിഫ് പറഞ്ഞു.
അതേസമയം മണ്ഡലത്തിലെ പരാജയത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചിലരുണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. തോൽവിക്ക് കാരണമായവർക്കെതിരെ നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2019 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് കൊണ്ടല്ല ജയിച്ചത്'; വെള്ളാപ്പള്ളിയെ തള്ളി ആരിഫ്


