ഇതാണ് കേരള സ്റ്റോറി; മുസ്ലീം പള്ളിയിലെ ഹിന്ദു വിവാഹ വീഡിയോ പങ്കുവെച്ച് എആർ റഹ്മാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കോമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ആണ് എആർ റഹ്മാൻ ഷെയർ ചെയ്തത്
ദി കേരള സ്റ്റോറി എന്ന ഹിന്ദി സിനിമയുടെ പേരിൽ വിവാദങ്ങൾ നടന്നു കൊണ്ടിരിക്കേ കേരളത്തിലെ മുസ്ലീം പള്ളിയിൽ നടന്ന ഹിന്ദു വിവാഹ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ. കോമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ആണ് എആർ റഹ്മാൻ ഷെയർ ചെയ്തത്.
സുദീപ് സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറിയിൽ കേരളത്തിൽ നിന്നും നിരവധി പെൺകുട്ടികൾ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടെന്നും ഇവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്നുമാണ് പറയുന്നത്.
Also Read- ഇന്നാണ് ആ പള്ളിമുറ്റത്തെ കല്യാണം; മതത്തിന്‍റെ അതിർത്തി മായ്ച്ച് കളയുന്ന സ്നേഹത്തിന്‍റെ പന്തലിൽ
സിനിമ കേരളത്തിന്റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും കേരളത്തിനെ മോശമായി ചിത്രീകരിക്കുന്നതാണെന്നുമാണ് വിമർശനം.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023
advertisement
എന്നാൽ സിനിമ യഥാർത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് സംവിധായകന്റേയും നിർമാതാവ് വിപുൽ ഷായുടേയും നിലപാട്. ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലാണ് എആർ റഹ്മാൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Also Read- അച്ഛൻ ഇല്ലാത്ത അഞ്ജുവിന്റെ വിവാഹം നടത്തുന്നത് പള്ളി കമ്മിറ്റി; കല്യാണക്ഷണവും ഏറ്റെടുത്ത് ജമാഅത്ത്
2020 ൽ വിവാഹിതരായ അഞ്ചു, ശരത് എന്നിവരുടെ വിവാഹ വീഡിയോ ആണിത്. മുസ്ലീം പള്ളിയിൽ ഹിന്ദു മതാചാര പ്രകാരം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
advertisement
2020 ജനുവരി 19നാണ് കായംകുളം ചേരാവള്ളിയിൽ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് വിവാഹം നടത്തിയത്. വിവാഹത്തിന് രണ്ട് വർഷം മുമ്പ് അഞ്ചുവിന്റെ പിതാവ് അശോകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. കുടുംബം കടുത്ത സമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്നാണ് ജമാഅത്ത് കമ്മിറ്റി വിവാഹം ഏറ്റെടുത്ത് നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 04, 2023 7:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇതാണ് കേരള സ്റ്റോറി; മുസ്ലീം പള്ളിയിലെ ഹിന്ദു വിവാഹ വീഡിയോ പങ്കുവെച്ച് എആർ റഹ്മാൻ