HOME » NEWS » Kerala » AMIT SHAH SAYS KERALA IS KNOWN FOR CORRUPTION AND POLITICAL VIOLENCE 3

Amit Shah | 'അഴിമതിയുടെ വിവരങ്ങൾ കൈയിലുണ്ട്; എന്നാൽ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല' അമിത് ഷാ

ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: March 7, 2021, 9:58 PM IST
Amit Shah | 'അഴിമതിയുടെ വിവരങ്ങൾ കൈയിലുണ്ട്; എന്നാൽ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല' അമിത് ഷാ
amit shah vijaya yathra
  • Share this:
തിരുവനന്തപുരം: കേരളം അഴിമതിയുടെയും രാഷ്ട്രീയ അക്രമത്തിന്റെയും പേരിൽ അറിയപ്പെടുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനങ്ങളെ രക്ഷിക്കാനല്ല, ഡോളർ കടത്തുകാരെ രക്ഷിക്കാനായിരുന്നു ലക്ഷ്യം. അഴിമതിയുടെ വിവരങ്ങൾ കൈയ്യിലുണ്ട് എന്നാൽ മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കുന്നില്ല. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി തന്നാൽ മതിയെന്നും അമിത് ഷാ പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

സാമൂഹിക പരിഷ്കരണത്തിന്റെയും നവോഥാനത്തിന്റെയും ഭൂമിയായിരുന്നു കേരളം. എന്നാൽ ഇന്ന് ഇത് അഴിമതിയുടെ നാടാണ്. യുഡിഎഫ് വരുമ്പോൾ സോളാർ ആണെങ്കിൽ എൽഡിഎഫ് വരുമ്പോൾ ഡോളർ കടത്താണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

നാട്ടിൽ മാറ്റമുണ്ടാക്കു എന്ന ലക്ഷത്തോടെയുള്ള യാത്രയാണ് ഇന്ന് സമാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സ്വയം പര്യാപ്ത കേരളത്തിനായുള്ള തുടക്കം കുറിച്ചു. ഒരു കാലത്ത് വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിന്ന കേരളം എൽ ഡി എഫും യു ഡി എഫും ദുരിതാവസ്ഥയിലാക്കി. എൽ ഡി എഫും യു ഡി എഫും തമ്മിൽ അഴിമതിയ്ക്ക് വേണ്ടിയുള്ള മത്സരം നടക്കുന്നു. ഡോളർ കടത്ത് കേസിലെ മുഖ്യ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്നയാളാണോയെന്ന് അദ്ദേഹം തുറന്നു പറയണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

'പ്രതിയെ മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചത് നിങ്ങളാണൊ അല്ലെയോ എന്ന് എന്ന് വ്യക്തമാക്കൂ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ നിത്യ സന്ദർശകയായിരുന്നോ ഡോളർ കടത്ത് കേസിലെ മുഖ്യപ്രതി? വിമാനത്താവളത്തിൽ കള്ളക്കടന്ന് സ്വർണം പിടിച്ചപ്പോൾ കസ്റ്റംസിൽ നിങ്ങളുടെ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നോ? ഇഡി യുടെ അന്വേഷണത്തിൽ ഇത് പുറത്ത് വന്നതല്ലേ'- അമിത് ഷാ മുഖ്യമന്ത്രിയോട് ചോദിച്ചു.

മുഖ്യമന്ത്രി വെറുതെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്ന് അമിത് ഷാ പറഞ്ഞു. രണ്ട് മുന്നണികൾക്കും നാടിനെക്കുറിച്ച് അല്ല വോട്ടിനെക്കുറിച്ചാണ് ചിന്ത. സിപിഎമ്മും കോൺഗ്രസും വർഗീയ പാർട്ടികളുമായി സഖ്യത്തിലാണ്. കോൺഗ്രസിന്റെ നയം ആലോചിച്ചിട്ട് ഒന്നും മനസിലാകുന്നില്ല. കമ്യൂണിസ്റ്റ് സർക്കാർ അയ്യപ്പ ഭക്തർക്കെതിരെ അക്രമം കാണിച്ചപ്പോൾ കോൺഗ്രസ് മിണ്ടാതിരുന്നു. ശബരിമല ക്ഷേത്രം അയ്യപ്പ ഭക്തരുടെ ഇഷ്ടത്തിന് അനുസരിച്ച് നടക്കണം. 70 വർഷക്കാലം ഈ നാട്ടിൽ ആരും തിരിഞ്ഞ് നോൽക്കാതിരുന്നവരുടെ ഉന്നമനത്തിന് വേണ്ടി നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി രാജ്യത്തെ നരേന്ദ്ര മോദി സർക്കാർ വളർത്തിയെന്ന് അമിത് ഷാ പറഞ്ഞു. 10 വര്‍ഷം യുപിഎ ഭരിച്ചപ്പോള്‍ സാമ്പത്തികഭദ്രതയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്ന ഭാരതം ഇപ്പോള്‍ അഞ്ചാം സ്ഥാനത്തെത്തി. അതിര്‍ത്തികള്‍ സുരക്ഷിതമായി. 13 കോടി സഹോദരിമാരുടെ വീടുകളില്‍ ഗ്യാസെത്തിച്ചു. 2.5 കോടി ജനങ്ങള്‍ക്ക് വീടും വൈദ്യുതിയും നല്‍കി. എല്ലാ മേഖലകളിലും വികസനത്തിന്റെ സന്ദേശമെത്തിച്ചു. കേരളത്തിന്റെ അവസ്ഥയെന്താണ്. കോവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെ 40 ശതമാനം കേരളത്തിലാണ്. പ്രളയത്തില്‍ എത്ര പേര്‍ മരിച്ചു. സര്‍ക്കാരിന് സ്വര്‍ണകടത്തുകാരെ സംരക്ഷിക്കാനേ നേരമുള്ളൂ. കേരളത്തില്‍ 1,56,000 കോടിയുടെ വികസനപദ്ധതികളാണ് ആറുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യുപിഎ പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തു കൊണ്ടുവന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയണം. ലോകത്ത് ഇതുവരെ കാണാത്ത വാക്സിനേഷൻ യജ്ഞമാണ് രാജ്യത്ത് നടക്കുന്നത്. കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്നു. പ്രളയ നിയന്ത്രണത്തിലും സർക്കാർ പരാജയമെന്നും അമിത് ഷാ.

കേരളത്തിന് വേണ്ടി നിരവധി വികസന പദ്ധതികൾക്ക് കേന്ദ്രം പണം അനുവദിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ വികസന കണക്ക് പറയാൻ കഴിയുമൊയെന്ന് അമിത് ഷാ ചോദിച്ചു. യുഡിഎഫ് കാർ അവസരുടെ കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ പറയാനാകുമൊ? ബിജെപിയുടെ നേതൃത്വത്തിൽ മാത്രമായിരിക്കും പുതിയ കേരളത്തെ സൃഷ്ടിക്കുകയെന്ന് അമിത് ഷാ പറഞ്ഞു.

മെട്രോമാൻ ഇ ശ്രീധരനെ വേദിയിൽവെച്ച് അമിത് ഷാ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഈ പ്രായത്തിലും ദേഹബലവും ആത്മബലവും ഉണ്ടെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് ബിജെപിയിലേക്ക് വന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. 67 വർഷം ഔദ്യോഗിക ജീവിതം നയിച്ച് രാഷ്ട്രീയത്തിലേക് പെട്ടെന്ന് വന്നത് ആശ്ചര്യം തോന്നുന്നു. ഏത് ചുമതല തന്നാലും, ഇതു വരെ ചെയ്ത മാതൃകയിൽ ഏറ്റവും പ്രാപ്തിയും പരിചയവും കൊണ്ട് നേരിടാൻ സന്നദ്ധനാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

ചലച്ചിത്ര താരം ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനവേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുമായിട്ടാണ് ദേവന്‍ ഇത്രയും കാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന്‍ സംഘടനയിലേക്ക് വരുന്നത്. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു,യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ. വി. ബാലകൃഷ്ണന്‍, നടി രാധ തുടങ്ങിയവരും ഇന്നു ബിജെപിയില്‍ ചേര്‍ന്നു.

Amit Shah, BJP, Kerala, K Surendran, Amit Shah in Kerala, Assembly Election 2021
Published by: Anuraj GR
First published: March 7, 2021, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories