അമിത് ഷാ കണ്ണൂരിൽ
Last Updated:
കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിലെത്തി. കണ്ണൂർ താളിക്കാവിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ് അമിത് ഷായുടെ കണ്ണൂരിലെ ആദ്യ പരിപാടി. ഉദ്ഘാടനത്തിന് ശേഷമുള്ള പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. ശേഷം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരായ കണ്ണൂർ പിണറായിയിലെ ഉത്തമൻ, മകൻ രമിത്ത് എന്നിവരുടെ വീട് അമിത് ഷാ സന്ദർശിക്കുന്നുണ്ട്. അമിത് ഷാ എത്തുന്ന സ്ഥലങ്ങളിലെല്ലാം വലിയ സ്വീകരണങ്ങൾ നൽകാൻ ബിജെപി പ്രവർത്തകർ വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്.
ഇതിന് ശേഷമാകും കണ്ണൂരിൽ നിന്ന് അമിത് ഷാ തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതിയോടനുബന്ധിച്ചു നടക്കുന്ന യതിപൂജ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ശിവഗിരിയിൽ എത്തുന്നത്. സുരക്ഷ ഒരുക്കുന്നതിനായി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് വെള്ളിയാഴ്ച ഉച്ചയോടെതന്നെ കണ്ണൂരിലെത്തിയിരുന്നു.
എസ്പിജിക്കുപുറമെ പോലീസിന്റെ കമാൻഡോ വിഭാഗവും സുരക്ഷക്കായുണ്ട്. സായുധ പോലീസിനുപുറമെ നാനൂറോളം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പോലീസ് മേധാവി ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കമാൻഡോകളുടെയും യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ നല്കിയിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 11:51 AM IST