advertisement

ബിജെപി അപകടകാരിയാണോ? 'ഓരോരുത്തർക്കും ഓരാേ അഭിപ്രായങ്ങളുണ്ട്; ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല' അനിൽ ആന്റണി

Last Updated:

ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ടെന്നും പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ലെന്നും അനിൽ ആന്റണി പ്രതികരിച്ചു

News18
News18
ബിജെപി അപകടകാരിയാണെന്ന മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പരാമർശത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ടെന്നും പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ലെന്നും അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസമുണ്ട്. കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു. അല്ലാത്ത അഭിപ്രായങ്ങൾ ജനങ്ങൾ നിരാകരിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു.
2024-ൽ ഇന്ത്യയുടെ ചരിത്രത്തിൽ രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നാം സർക്കാർ രൂപീകരിക്കുന്നത്. 30 സംസ്ഥാനങ്ങളിൽ 21 സംസ്ഥാനങ്ങളിലും എൻഡിഎയാണ് ഭരിക്കുന്നത്. ഇതിൽ 15 എണ്ണം ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്നതാണ്. എല്ലായിടത്തും പാർട്ടി വളരുന്നു. എല്ലാവർക്കും മോദിജിയിൽ ഏറെ വിശ്വാസമുണ്ട്.
ബിജെപി സ്ഥാനാർത്ഥികൾ ശക്തരാണ്. മറ്റു മുന്നണികൾ വിസ്മയങ്ങളെയും വർഗീയതയും പറ്റി പറയുമ്പോൾ ബിജെപി പറയുന്നത് വികസനമെന്നും അദ്ദേഹം വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി അപകടകാരിയാണോ? 'ഓരോരുത്തർക്കും ഓരാേ അഭിപ്രായങ്ങളുണ്ട്; ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല' അനിൽ ആന്റണി
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement