'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം'; പാർട്ടി നിലപാടിനെ വിമർശിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ
'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം'; പാർട്ടി നിലപാടിനെ വിമർശിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ
എന്നാൽ വിവാദമായതോടെ ഷാജു പോസ്റ്റ് പിൻവലിച്ചു.
sajan anthoor
Last Updated :
Share this:
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ പാർട്ടി ഔദ്യോഗിക നിലപാടിനെ പരോക്ഷമായി വിമർശിച്ച് നഗരസഭാ വൈസ് ചെയർമാന്‍ കെ. ഷാജു. ഫെയസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണമെന്നും വാദിച്ചു ജയിക്കാൻ നിൽക്കരുതെന്നും വൈസ് ചെയർമാൻ കെ ഷാജു ഫെയസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇത്
വിവാദമായതോടെ ഷാജു പോസ്റ്റ് പിൻവലിച്ചു.
'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനായാലും...' ഈ വാക്കുകൾ പ്രൊഫൈൽ ചിത്രത്തിന്‌റെ രൂപത്തിലായിരുന്നു നൽകിയിരുന്നത്. ആന്തൂർ വിഷയത്തിൽ ആദ്യമായിട്ടാണ് നഗരസഭാ വൈസ് ചെയർമാന്‍റെ പ്രതികരണം.
അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ ഉദ്യേഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ നഗരസഭാ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ മാർച്ച് നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.