ആരാധകവൃന്ദം വളർത്തുന്നതിൽ വിരോധമില്ല; എന്നാൽ അച്ചടക്കലംഘനം അനുവദിക്കില്ല: ബൽറാമിനെ തള്ളി മുല്ലപ്പള്ളി
Last Updated:
ബൽറാമിന്റെ മറുപടിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു
തിരുവനന്തപുരം : വി.ടി. ബൽറാമിനെതിരെ വീണ്ടും മുല്ലപ്പള്ളി. ആരാധകവൃന്ദം വളർത്തുന്നതിൽ വിരോധമില്ലെന്നും എന്നാൽ അച്ചടക്കലംഘനം കോൺഗ്രസില്‍ അനുവദിക്കില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചത്.
'ആരാധകവൃന്ദത്തെ വളർത്തുന്നതിൽ വിരോധമില്ല, സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ആരെയും ഇകഴ്ത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്നെ പറഞ്ഞിട്ടുള്ളു. സ്ത്രീത്വത്തെ അപമാനിക്കുവാൻ ഒരു തരത്തിലും അനുവദിക്കില്ല. ചെറുപ്പക്കാരെ ഞാൻ പ്രോത്സാഹിപ്പിക്കുന്ന പോലെ ആരും പ്രോത്സാഹിപ്പിച്ചിട്ടില്ല. നാളെയും അങ്ങനെ തന്നെയാകും സമീപനം. ബൽറാമിനെയും പലഘട്ടങ്ങളിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കഴിവും കാര്യശേഷിയുമുള്ള ചെറുപ്പക്കാരെ എന്നും പ്രോത്സാഹിപ്പിക്കും. ബൽറാമിന്റെ മറുപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു'. എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന
Also Read-'മീര' പരാമർശം: ബൽറാമിനെതിരേ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
എഴുത്തുകാരി കെ.ആർ.മീരക്കെതിരെ ബൽറാം സോഷ്യൽ മീഡിയ വഴിനടത്തിയ ചില പരാമർശങ്ങൾ വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരാമർശങ്ങള്‍ തള്ളിയ മുല്ലപ്പള്ളി, സോഷ്യൽമീഡിയക്ക് കോഡ് ഓഫ് കോണ്ടക്ട് വേണമെന്നാണ് തന്റെ നിലപാടെന്നായിരുന്നു പ്രതികരിച്ചത്. കോൺഗ്രസ് അനുഭാവികളുള്ള ഗ്രൂപ്പുകൾ പോലും ആരോഗ്യപരമായ വിമർശനമല്ല നടത്തുന്നത്. സോഷ്യൽമീഡിയയിൽ പ്രതികരണം നടത്തുന്നവരെ നാട്ടിൽ രാഷ്ട്രീയപ്രവർത്തനത്തിന് കിട്ടുന്നില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ന്യൂസ് 18ന്റെ വരികൾക്കിടയിൽ പരിപാടിയിലായിരുന്നു പ്രതികരണം.
advertisement
എന്നാൽ പിന്നാലെ തന്നെ മുല്ലപ്പള്ളിയുടെ പേരെടുത്ത് പറയാതെ ബൽറാം മറുപടിയുമായെത്തി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും തന്റെ ഉത്തരവാദിത്തങ്ങൾക്കിടയിൽ സൗകര്യമുള്ള സമയത്താണ് തന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇടുന്നതെന്നുമായിരുന്നു ബൽറാമിന്റെ മറുപടി.
ബൽറാമിന്റെ ഈ മറുപടിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു എന്നറിയിച്ചു കൊണ്ടാണ് പാർട്ടിയിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാധകവൃന്ദം വളർത്തുന്നതിൽ വിരോധമില്ല; എന്നാൽ അച്ചടക്കലംഘനം അനുവദിക്കില്ല: ബൽറാമിനെ തള്ളി മുല്ലപ്പള്ളി