'അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങൾക്കു വേണ്ടിയെന്ന് ആരോപണമുണ്ട്': സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്വർണ്ണക്കള്ളക്കടത്തുകാരെയും കാരിയർമാരെും സംരക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആരോപിച്ചു
പിവി അൻവർ എം.എൽ.എയ്ക്കെതിരെ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് രംഗത്ത്. അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കള്ളക്കടത്ത് ഹവാല ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ടെന്ന് ഇ.എൻ മോഹൻദാസ് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്തിൽ അൻവറിന് പങ്കാളിത്തമുണ്ടെന്ന് നാട്ടൽ സംസാരമുണ്ടെന്നും സ്വർണക്കള്ളക്കടത്തുകാരെയും കാരിയർമാരെും സംരക്ഷിക്കേണ്ട ബാധ്യത അൻവറിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
അൻവറിന് ഒരു നാവേ ഉള്ളു എന്നും എന്നാൽ പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് അൻവർ ഇടതുപക്ഷ എംഎൽഎ ആണെന്നുള്ളത് കടലാസിൽ മാത്രമാണ്. വലതു പക്ഷത്തിന്റെ കോടാലിയായാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു പാർട്ടി പ്രവർത്തകനും അൻവറിന് പിന്നാലെ പോകില്ല. പാർട്ടിയെ വെല്ലുവിളിച്ചാൽ പാർട്ടി പ്രതികരിക്കും. പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കി കുറച്ചു പേരെ അടർത്തിയെടുക്കാമെന്നുള്ളത് അദ്ദേഹത്തിന്റെ വ്യാമോഹമാണ് . മലപ്പുറത്തെ ഒരു പാർട്ടി പ്രവർത്തകനും അൻവറിനൊപ്പം ഉണ്ടാകില്ലെന്നും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞതായി
advertisement
എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 27, 2024 12:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൻവർ സംസാരിക്കുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങൾക്കു വേണ്ടിയെന്ന് ആരോപണമുണ്ട്': സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി