ഈ ഗ്രാമത്തിൽ കാലുകുത്തിയാൽ കല്യാണംമുടക്കികളാ; യുവ താരനിരയുമായി 'വത്സലാ ക്ലബ്ബ്' തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികം
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ വർഷങ്ങളായി നിലനിന്നുപോരുന്ന വിചിത്രമായ വിവാഹംമുടക്കൽ സമ്പ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'വത്സലാ ക്ലബ്ബ്'. അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കൽ ഒരു മത്സരവും ആഘോഷവും ആണ്. ആൺ-പെൺ വ്യത്യാസമില്ലാതെ തലമുറതലമുറയായി കൈമാറി പോരുന്ന പാരമ്പര്യമാണിത്. സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതിൽ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്കുദണ്ഡ് എന്ന പാരിതോഷികം വരെ നൽകും. സെപ്റ്റംബർ 26ന് ചിത്രം തിയേറ്ററിലെത്തും.
ഇവിടെ വത്സലാ ക്ലബ്ബ് എന്ന ഒരു ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. നാട്ടിൽ നടക്കുന്ന കല്യാണം മുടക്കിനെ ശക്തമായി എതിർക്കുന്ന ഏതാനും ചെറുപ്പക്കാരാണ് ക്ലബ്ബിൻ്റെ പിന്നിലെ സജീവ പ്രവർത്തകർ. ഈ പ്രാകൃതമായ സമ്പ്രദായത്തെ ഇവർ എതിർക്കുന്നതോടെ ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും രണ്ടു ചേരികളിലായി മാറുന്നു. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതോടെ കഥാഗതിയിൽ വലിയൊരു വഴിത്തിരിവിനു വഴിയൊരുങ്ങുന്നു. നവാഗതനായ അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.
തികച്ചും കൗതുകകരമായ ഒരു പ്രമേയം ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുയാണ് അനൂഷ് മോഹൻ ചിത്രത്തിലൂടെ. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി എസ്. ആണ് നിർമാണം.
advertisement
താരപ്പൊലിമയേക്കാളുപരി കഥക്കനുയോജ്യമായതും ഒപ്പം സമീപകാല മലയാള സിനിമകളിലൂടെ ശ്രദ്ധേയമായവരുമാണ് ചിത്രത്തിലെ അഭിനേതാക്കൾ.
വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലികാ സുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺ സോൾ, ദീപു കരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഷാബു പ്രൗദീൻ, ഗൗതം ജി.ശശി, അസീന, റീന, അരുൺ ഭാസ്ക്കർ, ആമി തിലക് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെ മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
advertisement
രചന -ഫൈസ് ജമാൽ, സംഗീതം - ജിനി എസ്., ഛായാഗ്രഹണം - ശൗരിനാഥ്, എഡിറ്റിംഗ് - രാകേഷ് അശോക, കലാസംവിധാനം - അജയ് ജി. അമ്പലത്തറ, സ്റ്റിൽസ് - അജി മസ്ക്കറ്റ്, മേക്കപ്പ്- സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈൻ - ബ്യൂസി ബേബി ജോൺ, പബ്ലിസിറ്റി ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനുരാജ് ഡി.സി.,
പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ എസ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 07, 2025 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഈ ഗ്രാമത്തിൽ കാലുകുത്തിയാൽ കല്യാണംമുടക്കികളാ; യുവ താരനിരയുമായി 'വത്സലാ ക്ലബ്ബ്' തിയേറ്ററിലേക്ക്