"പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ, ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ..."

Last Updated:

ഒരു പതിറ്റാണ്ടിന്‍റെ സംസ്കാരവും പാരമ്പര്യവും പേറുന്ന കൊച്ചിക്കാർക്ക് ഇവിടെ പണ്ടൊരു കായൽ ഉണ്ടായിരുന്നു എന്ന് കൂടി പറയേണ്ടി വരുമോ?

വിനീത വി  ജി
കൊച്ചി: കായലിൽ നിന്നും കക്ക വാരിയും മീൻ പിടിച്ചുമൊക്കെ ഉപജീവനം നടത്തിയിരുന്ന ജനവിഭാഗങ്ങൾ ഉണ്ടായിരുന്നു കൊച്ചിയിൽ. വലയൊന്ന് വീശിയാൽ കുട്ട നിറയെ മീൻ കിട്ടിയിരുന്ന കാലം. കൊച്ചിയിൽ ഒരുപരിധിയുമില്ലാതെ നടന്ന അനധികൃത കയ്യേറ്റങ്ങൾ ആ നാടിന്റെ പാരമ്പര്യത്തെത്തന്നെ തകർത്തുകളഞ്ഞു.
വികസനത്തിനൊപ്പം കൊച്ചി മാറിയപ്പോഴുണ്ടായ പാരിസ്ഥിതിക ആഘാതങ്ങൾ ചെറുതൊന്നുമല്ല. മരടിലെ മാത്രം കണക്കുകൾ വായിക്കുമ്പോൾത്തന്നെ മനുഷ്യത്വമുള്ള ആരും തലയിൽ കൈവെച്ചുപോകും. മരടിലെ ആകെ തീരസംരക്ഷിത മേഖല 425 ഏക്കറാണ്. അതിൽ 220 ഏക്കറോളം ഭൂമിൽ കയ്യേറ്റം നടന്നതായി ഐ ഐ ടി പഠന റിപ്പോർട്ടിൽ പറയുന്നു.
advertisement
അതായത് സംരക്ഷിത മേഖലയിലെ പകുതിയിലേറെ കയ്യേറ്റക്കാരുടെ കയ്യിEncroachmentലാണെന്നർത്ഥം.
ഇതുകൊണ്ടൊന്നും തീരുന്നില്ല. കണ്ടൽ സംരക്ഷണ മേഖലയിൽ 50 മീറ്റർ പരിധിയിൽ നികത്തിയത് 40 ഏക്കർ. കണ്ടൽ കാടുകളെ ആശ്രയിക്കുന്ന ദേശാടന പക്ഷികളുടേയും കായലിലെ മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥയെ ഇത് ബാധിച്ചിട്ടുണ്ടെന്നാണ് മദ്രാസ് ഐഐടി നടത്തിയ പഠനം പറയുന്നത്.
"ഞങ്ങൾക്ക് പണ്ട് ചെമ്മീൻ കരിമീൻ ഞണ്ട് പൊടിമീൻ ഇവയൊക്കെ ധരാളമായി ലഭിച്ചിരുന്നു. ഇപ്പോൾ ഒന്നും കിട്ടാതെയായി. വല വീശി കാത്തിരുന്നാൽ കിട്ടുന്നത് പ്ലാസ്റ്റിക് കൂടുകൾ മാത്രമാണ്."
advertisement
പ്രദേശവാസിയായ രവീന്ദ്രന്റെ വാക്കുകൾക്കും കൊച്ചി കായലിനും ഇപ്പോൾ നിസ്സഹായതയുടെ താളമാണ്. മാലിന്യം കാരണം കായലിന് പലയിടത്തും കറുപ്പ് നിറമാണ്. വിശാലമായി വിരിഞ്ഞൊഴികിയിരുന്ന കായൽ കയ്യേറ്റങ്ങളിലൂടെ ചുരുങ്ങി.
ടോർച്ചു വെളിച്ചത്തിൽ കായലിൽ നിന്നും മീൻ പിടിച്ച് ഉപജീവനം നടത്തിയിരുന്ന കാലം കൊച്ചിയിലെ സ്ത്രീകൾക്ക് ഇന്നും ഓർമ്മ മാത്രമാണ്. കായൽക്കരയിൽ ഇന്നെവിടെയും കെട്ടിടങ്ങൾ മാത്രം. നിയമങ്ങളൊക്കെ പ്ലാസ്റ്റിക് കൂടിൽ കെട്ടി കായലിലൂടെ ഒഴുക്കിവിട്ടു കെട്ടിടനിർമാതാക്കൾ.
advertisement
ഒരു പതിറ്റാണ്ടിന്‍റെ സംസ്കാരവും പാരമ്പര്യവും പേറുന്ന കൊച്ചിക്കാർക്ക് ഇവിടെ പണ്ടൊരു കായൽ ഉണ്ടായിരുന്നു എന്ന് കൂടി പറയേണ്ടി വരുമോ എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"പണ്ടെങ്ങാണ്ടൊരു നാടൊണ്ടാര്‍ന്നേ, ആ നാട്ടിലു പൊഴയൊണ്ടാര്‍ന്നേ..."
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement