വനിതാ കമ്മീഷന്‍ എൽഡിഎഫിന്റെ ഭാഗം; പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എംപി

Last Updated:

ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകൾ എൽഡിഎഫിന് മറുപടി നൽകും

പാലക്കാട്: വനിതാ കമ്മീഷൻ പിരിച്ചു വിടണമെന്ന് ആലത്തൂർ എംപി രമ്യാ ഹരിദാസ്. ജസ്ല മാടശ്ശേരി- ഫിറോസ് കുന്നംപറമ്പിൽ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രമ്യയുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്നാണ് രമ്യ ആരോപിക്കുന്നത്. ഷാനിമോൾ ഉസ്മാനെതിരെയാ ജി.സുധാകരന്റെ പരാതിയിൽ കമ്മീഷൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോപണം. നേരത്തെ രമ്യക്കെതിരെ  എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തിയിരുന്നു. അന്നും സംഭവത്തിൽ വനിതാ കമ്മീഷൻ സ്വീകരിച്ച നിലപാടിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു.  ഇതെല്ലാം  ഉയർത്തിയാണ് രമ്യ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
എ.വിജയരാഘവനും ജി.സുധാകരനും അസഹിഷ്ണുതയാണ്. ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകൾ എൽഡിഎഫിന് മറുപടി നൽകുമെന്നും ന്യൂസ് 18നോട് സംസാരിക്കവെ രമ്യ വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതാ കമ്മീഷന്‍ എൽഡിഎഫിന്റെ ഭാഗം; പിരിച്ചു വിടണമെന്ന് രമ്യാ ഹരിദാസ് എംപി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement