നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രി ശിവൻകുട്ടിയുടെ വിടുതൽ ഹർജിയെ എതിർത്ത് സർക്കാർ
നിയമസഭാ കയ്യാങ്കളിക്കേസ്; മന്ത്രി ശിവൻകുട്ടിയുടെ വിടുതൽ ഹർജിയെ എതിർത്ത് സർക്കാർ
തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം പേര്‍ ഡയസില്‍ കയറിയിട്ട് ആറു പേര്‍ മാത്രം കേസില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നും പ്രതിഭാഗം ചോദിച്ചു.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്.
നിയമപരമായി തെറ്റെന്ന് അറിഞ്ഞു കൊണ്ടാണ് നിയമസഭയില്‍ പ്രതികള്‍ അക്രമം കാട്ടിയതെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രധാന വാദം. പ്രതികളുടെ പ്രവൃത്തി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
അതേസമയം നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡായി എത്തിയ പോലീസുകാരാണ് ബലം പ്രയോഗിച്ച് അതിക്രമം കാട്ടിയതെന്ന് പ്രതികളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാച്ച് ആന്റ് വാര്‍ഡിനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, പി ശ്രീരാമകൃഷ്ണന്‍ അടക്കം ഇരുപതോളം പേര്‍ ഡയസില്‍ കയറിയിട്ട് ആറു പേര്‍ മാത്രം കേസില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നും പ്രതിഭാഗം ചോദിച്ചു.
കയ്യാങ്കളിയുടെ പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണ്.മന്ത്രിമാരെയും എം.എല്‍.എമാരെയും ഒഴിവാക്കി കേസില്‍ പോലീസുകാരെ മാത്രമാണ് സാക്ഷികളാക്കിയത്. ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചതിന് വി ശിവന്‍കുട്ടിക്ക് എതിരായ കേസ് നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. വിടുതല്‍ ഹര്‍ജിയില്‍ അടുത്ത മാസം ഏഴിന് കോടതി വിധി പറയും.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.